Ticker

6/recent/ticker-posts

ഗാന്ധി ജയന്തി ദിനത്തിൽ രണ്ട് ശുചിത്വ പദ്ധതികൾ നാടിന് സമർപ്പിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്.




തിരുവമ്പാടി:
ഗാന്ധി ജയന്തി ദിനത്തിൽ രണ്ട് ശുചിത്വ പദ്ധതികൾ നാടിന് സമർപ്പിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്.

ജനകീയ ശുചിത്വ കാംപയൻ്റ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ശുചിത്വ സന്ദേശ ജാഥയിൽ ജനപ്രതിനിധികൾ,



 കുടുംബശ്രീ പ്രവർത്തകർ,ഹരിത കർമ്മ സേനാംഗങ്ങൾ, അൽഫോൺസ കോളേജ് എൻ.എസ്.എസ് വിംഗ്, സേക്രട്ട് ഹാർട്ട് ഹൈസ്ക്കൂൾ നല്ല പാഠം പ്രവർത്തകർ, സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സന്ദേശ ജാഥയിൽ പങ്കാളികളായി. ബസ്സ്റ്റാൻ്റിൽ സമാപിച്ച ജാഥയുടെ സമാപന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലക്കൽ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ,രാജു അമ്പലത്തിങ്കൽ,മേഴ്സി പുളിക്കാട്ട് ,കെ.എം മുഹമ്മദലി,മഞ്ജു എബിൻ, രാധമണി ദാസൻ, ലിസി സണ്ണി, ഷൈനി, ബീന ആറാംപുറത്ത്, ഷൗക്കത്തലി ക,എം, രാമചന്ദ്രൻ കരിമ്പിൽ, പ്രീതി രാജീവ്, അസി.സെക്രട്ടറി ബൈജു ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനീർ മുത്താലം,അയന എം എസ്, അഷ്റഫ്,ലജുവന്തി തുടങ്ങിയവർ സംസാരിച്ചു.

ഗ്രാമ പഞ്ചായത്തിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം മാലിന്യ സംസ്കര കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനായി 8.5 ലക്ഷം രൂപ മുടക്കി വാങ്ങിയ പിക്കപ്പ് വാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ തിരുവമ്പാടി ബസ്സ്സ്റ്റാൻ്റിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അങ്ങാടികളിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യം വളമാക്കി മാറ്റുന്നതിനായി 12.5 ലക്ഷം രൂപ മുടക്കി ഗ്രാമപഞ്ചായത്ത് വാങ്ങിയ ബയോ വേഴ്സ്റ്റ് കൺവേട്ടറിൻ്റെ സ്വിച്ച് ഓൺ കർമ്മവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു.

Post a Comment

0 Comments