തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് 2024-25 വികസന പദ്ധതി മുഖേന ലാബ് ടെക്നീഷ്യനെ താത്കാലികമായി നിയമിക്കുന്നു.
2024 ഒക്ടോബർ 9 നു ബുധനാഴ്ച രാവിലെ 11.30 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ചാണ് ഇന്റർവ്യൂ നടത്തുന്നത്.
യോഗ്യത :
ബി എസ് സി എംഎൽടി / ഡി എംഎൽടി . പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.
ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്
0495 225 5775 ഈ
നമ്പറിൽ ബന്ധപ്പെടുക.
മെഡിക്കൽ ഓഫീസർ
എഫ് എച്ച് സി തിരുവമ്പാടി അറിയിച്ചു.
0 Comments