Ticker

6/recent/ticker-posts

തിരുവമ്പാടിയിലെ പാലിയേറ്റീവ് രോഗികൾക്ക് താങ്ങും തണലുമായി റോട്ടറി മിസ്റ്റി മെഡോസ്.



തിരുവമ്പാടി :
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് യൂണിറ്റിന് റോട്ടറി മിസ്റ്റി മെഡോസ് തിരുവമ്പാടി യൂണിറ്റ് വീൽചെയർ സംഭാവന ചെയ്തു.
കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികൾ മെഡിക്കൽ ഓഫീസർക്ക് വീൽചെയർ കൈമാറി.

ചടങ്ങിൽ ഡോ.കെ വി പ്രിയ , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , റോട്ടറി മിസ്റ്റി മെഡോസ് ഭാരവാഹികളായ ഹാരിസ് പി , ഡോ. ബെസ്റ്റിജോസ് , ഷാജി ഫിലിപ്പ് , ഡോ. എൻ എസ് സന്തോഷ് , പാലിയേറ്റീവ് നഴ്സ് ടി എ ലിസി എന്നിവർ സംസാരിച്ചു.
റോട്ടറി മിസ്റ്റി മെഡോസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടർ ഹോം കെയർ , ഫിസിയോതെറാപ്പി ഹോം കെയർ എന്നീ സേവനങ്ങളും പാലിയേറ്റീവ് രോഗികൾക്കായി നൽകിവരുന്നുണ്ട്.

Post a Comment

0 Comments