വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ജൈവ വൈവിധ്യ ഉദ്യാനവും വിദ്യാവനവും അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ സത്യപ്രഭയും സംഘവും സന്ദർശിച്ചു.
ഓമശ്ശേരി :
വിദ്യാർഥികളിൽ ജൈവ വൈവിധ്യ സംരക്ഷണ അവബോധം ഉണർത്തുന്നതിനായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ പുതുതായി നിർമിച്ച ഉദ്യാനവും വിദ്യാവനവും അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ സത്യ പ്രഭയും ഫോറസ്റ്റ് ഓഫീസർ ബിജേഷും സംഘവും സന്ദർശിച്ചു.
കേരള വനം വന്യജീവി വകുപ്പിൻ്റെ സമൂഹ്യ വനവൽക്കരണ വിഭാഗം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനാണ് സംഘം വിദ്യാലയം സന്ദർശിച്ചത്.
മുന്നൂറിലേറെ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് വിശ്രമിക്കാനും പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കഴിയുന്നത്ര വിശാലമാണ് വേനപ്പാറ യുപി സ്കൂളിൻ്റെ ജൈവ വൈവിധ്യ പാർക്ക്
അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് സ്വീകരണം നൽകി.
0 Comments