ഓമശ്ശേരി:
കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 'ഞങ്ങളും കൃഷിയിലേക്ക്'പദ്ധതിയുടെ രണ്ടാം ഘട്ടമായി ആവിഷ്കരിച്ച 'കൃഷി സമൃദ്ധി-2024' പഞ്ചായത്തായി ഓമശ്ശേരിയെ തിരഞ്ഞെടുത്തു.സംസ്ഥാനത്ത് 107 പഞ്ചായത്തുകളേയാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചത്.കോഴിക്കോട് ജില്ലയിൽ ഓമശ്ശേരിയുൾപ്പടെ എട്ട് പഞ്ചായത്തുകൾ മാത്രമാണുള്ളത്.കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പരിധിയിലെ ഏക കൃഷിസമൃദ്ധി പഞ്ചായത്താണ് ഓമശ്ശേരി.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതും വിവിധ മേഖലകളിൽ മികവുള്ള കൃഷിക്കൂട്ടങ്ങൾ സംഘടിപ്പിച്ചതും കഴിഞ്ഞ കാലങ്ങളിൽ കാർഷിക മേഖലയിൽ നടത്തിയ പ്രത്യേക പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഓമശ്ശേരിയെ കൃഷി സമൃദ്ധി പഞ്ചായത്തായി തിരഞ്ഞെടുത്തത്.കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയും വിവിധ കൃഷി അനുബന്ധ പദ്ധതികളിലൂടെ സ്ഥായിയായ സാമ്പത്തിക ഉന്നമനം പ്രാദേശികതലം മുതൽ നേടിയെടുക്കുകയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രൗഡമായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ പി.പി.രാജി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്,എം.ഷീല,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,കർഷക സംഘടനാ പ്രതിനിധികളായ യു.കെ.അബു ഹാജി,വി.ജെ.ചാക്കോ,അഗസ്റ്റിൻ ജോസഫ് കണ്ണേഴത്ത്,കെ.എം.സെബാസ്റ്റ്യൻ,സുഹറാബി നെച്ചൂളി,ജോണി മാത്യു,ബേബി നെടുങ്കല്ലേൽ,സി.കെ.സുരൻ,കെ.മുഹമ്മദ്,പി.കെ.രാമൻ കുട്ടി മാസ്റ്റർ,ഒ.പി.അബ്ദുൽ റഹ്മാൻ,ബേബി മഞ്ചേരിൽ,കെ.സി.അബുല്ല,വി.സി.അബൂബക്കർ ഹാജി,കെ.അബ്ദുല്ല,കെ.ടി.ഹുസൈൻ,അബൂബക്കർ പാലായിൽ,മനാഫ് ചളിക്കോട്,ടി.സത്യൻ,എം.വിദ്യാധരൻ,പി.വി.അബൂബക്കർ,വി.എ.അബ്ദുൽ ജബ്ബാർ,ഭാസ്ക്കരൻ പയ്യൂളി,ടി.പി.സി.അബൂബക്കർ,അസിസ്റ്റന്റ് കൃഷി ഓഫീസർ പി.കൃഷ്ണദാസ്,കൃഷി അസിസ്റ്റന്റുമാരായ വി.വി.ശ്രീകുമാർ,കെ.എ.ഇർഫാൻ ഹബീബ് എന്നിവർ സംസാരിച്ചു.
ഉൽഘാടനത്തോടനുബന്ധിച്ച് മൈക്രോ നൂട്രിയന്റ് കൽപവർധിനി,പയർ വിത്ത്,ശീതകാല പച്ചക്കറി തൈകൾ എന്നിവ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു.എലി നശീകരണ കാമ്പയിനും ചടങ്ങിൽ വെച്ച് തുടക്കമായി.ഇതിന്റെ ഭാഗമായി കർഷകർക്ക് എലി വിഷവും വിതരണം ചെയ്തു.ഒരു വർഷം മുമ്പ് ഓമശ്ശേരിയെ പഞ്ചായത്ത് ലേണിംഗ് സെന്ററായി (പി.എൽ.സി) തെരഞ്ഞെടുത്തിരുന്നു.സംസ്ഥാനത്ത് 70 പഞ്ചായത്തുകളേയാണ് ലേണിംഗ് സെന്ററായി പ്രഖ്യാപിച്ചത്.ജില്ലയിൽ ഓമശ്ശേരി ഉൾപ്പടെ 6 പഞ്ചായത്തുകൾ മാത്രമാണ് ലേണിംഗ് സെന്ററുകളായുള്ളത്.വിവിധ തലങ്ങളിലെ അവാർഡുകളിലൂടെയും പ്രവർത്തന മികവിലൂടെയും ശ്രദ്ധ നേടിയ പഞ്ചായത്തുകളെയാണ് ലേണിംഗ് സെന്ററായി പരിഗണിച്ചത്.
ഫോട്ടോ:കൃഷി സമൃദ്ധി പഞ്ചായത്തിന്റെ ഭാഗമായുള്ള പച്ചക്കറിത്തൈകളുടെ വിതരണോൽഘാടനം കേരഗ്രാമം പ്രസിഡണ്ട് യു.കെ.അബു ഹാജിക്ക് തൈകൾ നൽകി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ നിർവ്വഹിക്കുന്നു.
0 Comments