Ticker

6/recent/ticker-posts

മുക്കം ഉപജില്ല സ്കൂൾ കലോത്സവം " മെലോഡിയ "ക്ക് ശനിയാഴ്ച തുടക്കം.



മുക്കം: മലയോര മേഖലയിലെ കലയുത്സവമായ മുക്കം ഉപജില്ല സ്കൂൾ കലോത്സവം നവം.2 ശനിയാഴ്ച കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കും. പത്ത് വേദിയിലായി ഏഴായിരത്തോളം പ്രതിഭകൾ മാറ്റുരക്കും.രണ്ടാം തിയ്യതി സ്റ്റേജിതര മത്സരങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറി ഒപ്പന ,ഹൈസ്കൂൾ വിഭാഗം സംഘഗാനമുൾപ്പെടെയുള്ള  സ്റ്റേജ് ഇനങ്ങളും നടക്കും.
തുടർന്ന് ചൊവാഴ്ച രാവിലെ 10 ന് പുനരാരംഭിക്കുന്ന മത്സരങ്ങൾ  വ്യാഴം വൈകീട്ടോടെ സമാപിക്കും

മേളയുടെ ഉദ്ഘാടനം 5 ന് രാവിലെ 11 മണിക്ക് 
കോഴിക്കോട് ആർ.ഡി.ഡി സന്തോഷ് കുമാർ നിർവഹിക്കും.എ.ഇ.ഒ ടി. ദീപ്തി അധ്യക്ഷയാവും ഡി.ഡി.ഇ സി. ബൈജു 
പി.ടി.എം പി.ടി.എ പ്രസിഡൻ്റ് സി. ഫസൽ ബാബു സംബന്ധിക്കും 

7 ന് നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് ഡി.ഡി.ഇ മനോജ് കുമാർ മണിയൂർ ഉദ്ഘാടനം ചെയ്യും പി.ടി.എം സ്കൂൾ മാനേജർ ബാലത്തിൽ ബാപ്പു അദ്ധ്യക്ഷനാകും ദേശീയ അവാർഡ് ജേതാവ് ജോഷി ബെനഡിക്ട് മുഖ്യാതിഥിയാവും
താമരശ്ശേരി ഡി. ഇ.ഒ മുയിനുദ്ദീൻ കെ.എ.എസ് സംബന്ധിക്കും
120  സ്കൂളുകളിൽ നിന്നും ഏഴായിരത്തിൽപരം പ്രതിഭകൾ പത്ത് വേദികളിലായി 311 ഇനങ്ങളിൽ മത്സരിക്കും.
മേളയുടെ ഒരുക്കങ്ങൾ പുരോഗമിച്ചു വരികയാണ്.
മേളയുടെ രജിസ്ട്രേഷൻ നവം.1 ന് രാവിലെ 10 മണി മുതൽ 3 വരെയും 
മീഡിയ പവലിയൻ രാവിലെ 10 നും 
പ്രോഗ്രാം കമ്മറ്റി ഓഫീസ് 11 മണിക്കും 
വിളംബര റാലി വൈകീട്ട് 3 മണിക്ക് കോട്ടമ്മൽ അങ്ങാടിയിലും നടക്കും.
പതിനാറായിരം ആളുകൾക്കുള്ള വിപുലമായ ഭക്ഷണ പന്തൽ ഒരുക്കിയിട്ടുണ്ട് 
വാർത്താ സമ്മേളനത്തിൽ
സ്വാഗതസംഘം ചെയർപേഴ്സണും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ
ദിവ്യ ഷിബു.ജനറൽ കൺവീനർ എം.എസ് ബിജു, എ.ഇ.ഒ. ടി.ദീപ്തി,
പി.ടി.എം പ്രധാനാധ്യാപകൻ ജി.സുധീർ ,പ്രോഗ്രാം കൺവീനർ കെ.കെ അബ്ദുൽ ഗഫൂർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, സ്കുൾ പിടിഎ പ്രസിഡൻ്റ് സി. ഫസൽ ബാബു,
എച്ച്.എം ഫോറം കൺവീനർ സിബി കുര്യാക്കോസ് ട്രഷറർ സി.കെ ഷമീർ, സിബി കുര്യാക്കോസ്.അബ്ദുൽ റഷീദ് അൽ ഖാസിമി സംബന്ധിച്ചു

Post a Comment

0 Comments