Ticker

6/recent/ticker-posts

വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പിയിൽ സ്കൂൾ ഒളിമ്പിക്സ് നടത്തി.


വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ കായിക മേളയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത മുക്കം പോലീസ് സബ് ഇൻസ്പെക്ടർ ജീവൻ ജോർജ് കായിക താരങ്ങളെ ആദരിച്ചു.

ഓമശ്ശേരി :
രണ്ടു ദിവസങ്ങളിലായി നടന്ന സ്കൂൾ കായിക മേളയുടെ സമാപനയോഗം മുക്കം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജീവൻ ജോർജ് ഉദ്ഘാടനം ചെയ്തു. 
തുടർന്ന് വിജയികളായ വിദ്യാർഥികളെ ആദരിച്ചു.
പി ടി എ പ്രസിഡൻ്റ് അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു.

വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ കായിക മേളയുടെ സമാപന യോഗം മുക്കം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജീവൻ ജോർജ് നിർവഹിക്കുന്നു.

 സ്കൂൾ കായിക മേളയ്ക്ക് മുന്നോടിയായി വിദ്യാർഥികൾ ഹൗസ് അടിസ്ഥാനത്തിൽ മാർച്ച് പാസ്റ്റ് നടത്തി പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പതാക ഉയർത്തി.


 കായികമേളയുടെ ഉദ്ഘാടനം ഫാ. ജോബിൻ നിർവഹിച്ചു.
അധ്യാപകരായ ബിജില സി കെ, സിന്ധു സഖറിയ, ഷബ്ന എം എ ,സിബിത പി സെബാസ്റ്റ്യൻ, സ്മിത സെബാസ്റ്റ്യൻ, വിമൽ വിനോയി ,ജിൽസ് തോമസ് ,ഷാനിൽ പി എം , ഫുട്ബോൾ കോച്ച് ശശിധരൻ വിദ്യാർഥി പ്രതിനിധി ഇൻഷ കെ എന്നിവർ പ്രസംഗിച്ചു.


വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.

Post a Comment

0 Comments