താമരശ്ശേരി:
താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകളിൽ കണ്ണോത്ത് സെന്റ് ആന്റണീസ് സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി.
യു പി വിഭാഗം ഐ ടി മേളയിലും, സാമൂഹ്യശാസ്ത്ര മേളയിലും ഓവറോൾ ഫസ്റ്റും, ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും പ്രവർത്തിപരിചയ മേളയിലും ഓവറോൾ സെക്കന്റും കരസ്ഥമാക്കി. ഉപജില്ല കായികമേളയിലും മികച്ച വിജയം നേടി.
സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളേയും, പിന്തുണ നല്കിയ മാതാപിതാക്കളെയും അധ്യാപകരെയും സ്കൂൾ മാനേജ്മെൻ്റും പി ടി എ യും അഭിനന്ദിച്ചു.
0 Comments