Ticker

6/recent/ticker-posts

നവരാത്രി മഹോൽസവം വിപുലമായി ആഘോഷിച്ചു.



കൂടരഞ്ഞി :
കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ
2024 ഒക്ടോബർ 3 മുതൽ 13 വരെ വിശേഷാൽ പൂജകൾ, നിറമാലയും ചുറ്റുവിളക്കും, ഗുരുതി പുഷ്പാജ്ഞലി, അന്നദാനം, സമൂഹനാമജപം, ലളിതാ സഹസ്രനാമ അർച്ചന, വിദ്യാഗോപാലമന്ത്രാർച്ചന, ക്ഷേത്രാങ്കണത്തിൽ നാമജപ ഘോഷയാത്ര, ആയുധ -വാഹന പൂജകൾ, വിദ്യാരംഭം, എന്നിവയോടെ വിപുലമായി ആഘോഷിച്ചു. 


ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിൻ്റെ നിർദ്ദേശപ്രകാരം ക്ഷേത്രാചാര്യൻ സുധീഷ് ശാന്തി, സഹകാർമ്മികളായ മദനൻ കൈവേലി, അശോകൻ ശാന്തി, അദ്വൈത് കൃഷ്ണ എന്നിവർ വിശേഷ പൂജകൾക്ക് കാർമ്മികത്വം വഹിച്ചു.

 ഡോ.രൂപേഷ് താമരക്കുളം, കാർമ്മി അശോകൻ ശാന്തി എന്നിവർ കുട്ടികളുടെ നാവിൻ തുമ്പിൽ ആദ്യാക്ഷരം കുറിച്ചു.


 ക്ഷേത്രാചാര്യൻ സുധീഷ് ശാന്തി ആയുധ വാഹന പൂജകൾക്കും, പുസ്തക പൂജകൾക്കും നേതൃത്വം നൽകി.

 ക്ഷേത്രഭാരവാഹികളായ ദിനേഷ് കുമാർ അക്കരത്തൊടി, സുന്ദരൻ എ പ്രണവം, വിജയൻ പൊറ്റമ്മൽ, ശശി ആഞ്ഞിലിമൂട്ടിൽ, ബിന്ദു ജയൻ, ഗിരീഷ് കുളിപ്പാറ, ചന്ദ്രൻ കുളിരാമുട്ടി, സുമതി പള്ളത്ത്, രമണി ബാലൻ, ഷൈലജ പള്ളത്ത്, സുനിത പനക്കച്ചാൽ, ഷാജി കാളങ്ങാടൻ, സുന്ദരൻ പള്ളത്ത്, ബാബു ചാമാടത്ത്, രാമൻകുട്ടി പാറക്കൽ, ഷാജി കോരല്ലൂർ, ജയദേവൻ നെടുമ്പോക്കിൽ, സജീവൻ ആലക്കൽ, ഷാജി വട്ടച്ചിറയിൽ, ധനലക്ഷ്മി, അനന്തുകൃഷ്ണ എന്നിവർ നേതൃത്വം നൽകി.

 മിനി ചവലപ്പാറയുടെ നേതൃത്വത്തിൽ വിദ്യാഗോപാലമന്ത്രാർച്ചനയും മാതൃ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ നാമജപ ഘോഷയാത്രയും നടത്തപ്പെട്ടു.



Post a Comment

0 Comments