Ticker

6/recent/ticker-posts

വിദ്യാലയസൗന്ദര്യവൽക്കരണത്തിന് മുന്നിട്ടിറങ്ങി പൂർവവിദ്യാർഥികൾ.


സ്കൂൾ സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി വേനപ്പാറ യുപി സ്കൂളിൽ പൂർവവിദ്യാർഥികളായ അസ് ലയും ആഷിഖും ചേർന്നു വരച്ച ചിത്രത്തിനരികിൽ അധ്യാപകരും വിദ്യാർഥികളും


ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ സഹോദരങ്ങളായ 2 പൂർവവിദ്യാർഥികളാണ് സ്കൂൾ ഭിത്തിയിൽ മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചും പരിസ്ഥി സന്ദേശങ്ങളെഴുതിയും മാതൃക സൃഷ്ടിച്ചത്.


വേനപ്പാറ അമ്പലത്തിങ്ങൽ സ്വദേശികളായ അസ് ലയും ആഷിഖും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്. അസ് ലയുടെ 2 മക്കൾ സ്കൂളിൽ നാലാം ക്ലാസിലും പ്രീ പ്രൈമറിയിലും പഠിക്കുന്നു.
പ്രകൃതിയിലെ ചായ കൂട്ടുകളിൽ ചിത്രങ്ങൾ നിർമിച്ച് കേരളത്തിൻ്റെ വിവിധഭാഗങ്ങളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുള്ള അസ് ല ഇപ്പോൾ നവമാധ്യമങ്ങൾ വഴി ചിത്രകലാരംഗത്ത് സജീവമാണ്. 


സഹോദരൻ ആഷിഖ് പരിസ്ഥിതി പ്രവർത്തകനുമാണ്

Post a Comment

0 Comments