Ticker

6/recent/ticker-posts

സ്കൂൾ വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലാ കോടതി സന്ദർശിച്ചു.




കോഴിക്കോട് ജില്ലാ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ നടക്കുന്ന സംവാദം പ്രോഗ്രാമിൽ
എം എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലാ കോടതി സന്ദർശിച്ചു.


കുട്ടികൾക്ക് കോടതി നടപടികൾ വീക്ഷിക്കാനുള്ള അവസരം,പ്രൊജക്റ്റ് ഓഫ്‌ സംവാദം കൂടാതെ ലൈഫ് സ്കിൽ ട്രെയിനിങ്, ഗ്രീൻ സിറ്റിയുടെ മാലിന്യ സംസ്കരണ ബോധവത്‌രണ ക്ലാസ്സ്‌ , ജഡ്ജിയുമായുള്ള പരസ്പര വ്യവഹാരം എന്നിവയാണ് സംവാദത്തിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കുന്നത് . പരിപാടിയുടെ ഉദ്ഘടനം സബ് ജഡ്ജ് സിദ്ധിക്ക് കെ നിർവഹിച്ചു.


ജഡ്ജ് ശ്രീമതി ആൻസി. ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗവ: പ്ലീഡർ കെ എൻ ജയകുമാർ ആശംസകൾ നേർന്നു.നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഡിസ്റ്റിക് ലീഗൽ സർവീസ് അതോറിറ്റി സ്റ്റാഫ് സാജു സംസാരിച്ചു. എം എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് 30 ഓളം വളണ്ടിയർമാർ പങ്കെടുത്തു.


പരിപാടിയിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മഹ്ബൂബ് അലി , ഡിസ്റ്റിക് ലീഡർ സർവീസ് അതോറിറ്റി പി എൽ വി സി പി റഷീദ് പൂനൂർ ,എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments