Ticker

6/recent/ticker-posts

കണിയാർ കണ്ടം-പാലക്കുന്ന് റോഡ്‌ ഉൽഘാടനം ചെയ്തു.



ഓമശ്ശേരി: പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ച്‌ നവീകരണം പൂർത്തിയാക്കിയ പതിമൂന്നാം വാർഡിലെ കെ.കെ.റഷീദ്,കെ.കെ.ശരീഫ് സ്മാരക കണിയാർകണ്ടം-പാലക്കുന്ന് റോഡ്‌ റോഡ് വാർഡ്‌ മെമ്പർ സൈനുദ്ദീൻ കൊളത്തക്കര ഉൽഘാടനം ചെയ്തു. ഇതോടെ പ്രദേശവാസികൾ വെള്ളക്കെട്ട്‌ കാരണം കാലങ്ങളായി അനുഭവിച്ചിരുന്ന ദുരിതത്തിന്‌ ശാശ്വത പരിഹാരമായി.

ചടങ്ങിൽ പഞ്ചായത്തംഗം ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,ടി.പി.മുഹമ്മദ് മാസ്റ്റർ,കെ.കെ.മജീദ്,മുഹമ്മദ് ഹുദവി ,കെ.സി.നൗഫൽ,മുഹമ്മദ് കുന്നത്ത്,പി.കെ സുധീർ,പി.കെ.അബ്ദുൽ റഹിമാൻ,കെ.കെ.ഷമീർ,അബൂബക്കർ,കെ.ടി.അസീസ് ,കെ.കെ.തറുവെയ്,കെ.സി.ആരിഫ്,പി.കെ.ഷമീർമുഹമ്മദ് കുന്നുമ്മൽ,റാഫി,ലത്വീഫ്‌,കോയക്കുട്ടി,ഷഫീഖ് എന്നിവർ സംസാരിച്ചു.

ഫോട്ടോ:നവീകരിച്ച കണിയാർ കണ്ടം-പാലക്കുന്ന് റോഡ്‌ വാർഡ്‌ മെമ്പർ സൈനുദ്ദീൻ കൊളത്തക്കര ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments