കോഴിക്കോട് : പരപ്പിൽ
എം എം ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) സ്കൂൾ നാഷണൽ സർവീസ് സ്കീം,
ഗവ :ഹോസ്പിറ്റൽ ഫോർ വുമൺ & ചിൽഡ്രൻ കോട്ടപറമ്പ് എന്നിവ സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. 40 ൽ ഏറെ ആളുകൾ പങ്കെടുത്ത ക്യാമ്പിൽ 30 പേർ രക്തം ദാനം ചെയ്ത് മാതൃകയായി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ നസിയ കെ സലിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഹഷിം പി പി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ജലീൽ കെ കെ,ഹെഡ്മാസ്റ്റർ സി സി ഹസ്സൻ, ബ്ലഡ് സെന്റർ കൗൺസിലർ അമിത എ, പി ടി എ പ്രസിഡന്റ് മുഷ്ത്താക് അലി, വൈസ് പ്രസിഡന്റ് ഇസ്ഹാഖ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മഹബൂബലി, വോളണ്ടിയർ ലീഡർ മുഹമ്മദ് ഹൈഷം എന്നിവർ പങ്കെടുത്തു.
0 Comments