Ticker

6/recent/ticker-posts

താമരശ്ശേരി ചുരം ബൈപ്പാസ് വയനാട് പാക്കേജിൽ ഉൾപെടുത്തണം; ആക്ഷൻ കമ്മിറ്റി.



താമരശ്ശേരി: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കയിലും സംഭവിച്ച പ്രകൃതിദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന വയനാട് പാക്കേജിൽ നിർദ്ദിഷ്ട ചുരം ബൈപാസ് [ചിപ്പിലിത്തോട് മരുതിലാവ് തള്ളിപ്പുഴ ] ഉൾപെടുത്തണമെന്ന് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി  സർക്കാരിനോടാവശ്യപ്പെട്ടു. 

വയനാട്ടിലേക്കുള്ള വഴി തുറക്കാതെ വികസനം എത്തിക്കാൻ കഴിയില്ലന്ന് യോഗം
ചൂണ്ടിക്കാട്ടി. 




കോഴിക്കോട് കൊല്ല ഗൽ ദേശീയ  പാതയിലെ ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗന കുരുക്ക് ജനജീവിതത്തെ തന്നെ സാരമായി ബാധിക്കുന്നതാണ്. 

ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകാനും അടി വാരത്ത് ചേർന്ന യോഗം തീരുമാനിച്ചു. .കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം റീജിണൽ ഓഫീസർ ബി.ടി ശ്രീധരയുടെ സന്ദർശനത്തോടനുബന്ധിച്ച് തീരുമാനിച്ച നിർദ്ധിഷ്ട പാത കടന്നു പോവുന്ന ഗ്രാമ പഞ്ചായത്തു കളുടെ പ്രമേയം  തയ്യാറാക്കി ബന്ധപ്പെട്ട് വകുപ്പിന് കൈമാറുന്ന നടപടിക്രമം പൂർത്തീകരിക്കുകയും സ്ഥലം എം എൽ എ മാർ ഈ ആവശ്യം ഉന്നയിച്ചുള്ള കത്ത്  ബന്ധപ്പെട്ട വകുപ്പിന് നൽകുകയും ചെയ്തു.യോഗത്തിൽ ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹുസൈൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.വയനാട് ചേംബർ ഓഫ് കോമേഴ്‌സ്പ്രസിഡൻ്റ് ജോണിപാറ്റാനി ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ കൺവീനർ ടി ആർ ഓമനക്കുട്ടൻ, സൈദ് തള്ളിപ്പുഴ, വി.കെ മൊയ്തു മുട്ടായി, അഷ്റഫ് വൈ ത്തിരി, പി.കെ സുകുമാരൻ, റാഷി താമരശ്ശേരി, ജെസ്റ്റിൻ ജോസഫ്, സി.സി തോമസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments