വേനപ്പാറ യു പി സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് സംഗമം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു.
ഓമശ്ശേരി :
ആയിങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന് എഴുപത് വർഷം പിന്നിട്ട വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വിദ്യാലയ വികസന സമിതി രൂപീകരിച്ചു.
പി ടി എ ,എം പി ടി എ , എസ് എസ് ജി- എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മാനേജ്മെൻ്റ് പ്രതിനിധികളും അധ്യാപകരും ഉൾപ്പെടെയുള്ളവരുടെ യോഗത്തിൽ വെച്ചാണ് സ്കൂൾ വികസന സമിതിക്ക് രൂപം നൽകിയത്.
മാനേജ്മെൻ്റിൻ്റെയുംപൂർവ വിദ്യാർഥികളുടെയും പൂർവ അധ്യാപകരുടെയും, രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണയോടെ അടിസ്ഥാന സൗകര്യ വികസനം ഊർജിതമാക്കുകയാണ് ലക്ഷ്യം.
വികസന സമിതിയുടെ രൂപകരണ സംഗമം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷതവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ്ജോഷി, പിടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ എസ് എസ് ജി ചെയർമാൻ സെബാസ്റ്റ്യൻ തോമസ്,എസ് എസ് ജി കോ ഓർഡിനേറ്റർ സി കെ വിജയൻ പൂർവവിദ്യാർഥി സംഘടനയുടെ പ്രസിഡൻ്റ് തോമസ് ജോൺ, പാരിഷ് കൗൺസിൽ സെക്രട്ടറി കുര്യാക്കോസ് എൻ കെ , പൂർവ അധ്യാപക സംഘടനയുടെ പ്രസിഡൻ്റ് ബാബു എം.വി ,എം പിടിഎ പ്രസിഡൻ്റ് ഭാവന വിനോദ് ,സാബു ജോൺ, ജിൽസ് നെടുങ്കല്ലേൽ, പീയൂസ് മൈക്കിൾ, ശിഹാബുദീൻ അമ്പലത്തിങ്ങൽ, ജോസ് കല്ലിടുക്കിൽ, സജി മാത്യു, പ്രവീൺ അബ്രഹാം, ഗിരീഷ് സി ,സി, ലെവൻ ടി സി , മുഹമ്മദ് ഹനീഫ, സബീന,ജാസ്മീൻ അധ്യാപക പ്രതിനിധികളായ ബിജു മാത്യു ഷാനിൽ പി എം ഷെല്ലി കെ ജെ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ വികസന സമിതിയുടെ മുഖ്യ രക്ഷാധികാരിയായി സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ, രക്ഷാധികാരികളായി പി കെ ഗംഗാധരൻ, വേണുല്ലുരുട്ടി, രജിത രമേശ് , മറ്റ് ഭാരവാഹികളായി സെബാസ്റ്റ്യൻ തോമസ്, തോമസ് ജോൺ,ജെയിംസ് ജോഷി, അബ്ദുൾ സത്താർ, കുര്യാക്കോസ് എൻ കെ , ജിൽസ് ജേക്കബ്, സി കെ വിജയൻ, ബാബു എം വി , ഭാവന വിനോദ് ,ബിജു മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.
സ്കൂളിൻ്റെ പുതിയ കവാടം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് വികസന സമിതി നേതൃത്വം നൽകും.
0 Comments