Ticker

6/recent/ticker-posts

പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ത്രിദിന ഉറൂസ്‌ മുബാറക് ഇന്ന് സമാപിക്കും ; പി.സി.ഉസ്താദ്‌ അതുല്യ പണ്ഡിത പ്രതിഭ:വി.എം.ഉമർ മാസ്റ്റർ'




ഓമശ്ശേരി: പ്രശസ്ത ഇസ്‌ലാമിക കർമ്മ ശാസ്ത്ര പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ,ഫത് വ കമ്മിറ്റികളിൽ അംഗവും ഇരുപതിൽ പരം മഹല്ലുകളുടെ ഖാദിയുമായിരുന്ന മർഹൂം ശൈഖുനാ പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ ഇരുപത്തിയെട്ടാം ത്രിദിന ഉറൂസ്‌ മുബാറക്ക്‌ ഇന്ന് (ഞായർ)സമാപിക്കും.അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദിൽ രാവിലെ 9.30 മുതൽ അനുസ്മരണ സമ്മേളനം ആരംഭിക്കും.ഖത്തം ദുആ,ദിക്‌ർ മജ്‌ലിസ്‌,അന്നദാനം എന്നിവയുമുണ്ടാവും.മമ്മുട്ടി മുസ്‌ലിയാർ വെള്ളമുണ്ട,അബൂബക്കർ ഫൈസി മലയമ്മ,പി.സി.ഉബൈദ്‌ ഫൈസി പ്രസംഗിക്കും.വാവാട്‌ മുഹമ്മദ്‌ ഹൈത്തമി ദിക്‌ർ-ദുആക്ക്‌ നേതൃത്വം നൽകും.പുതിയോത്ത്‌ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ഉറൂസ്‌ മുബാറക്‌ നടക്കുന്നത്‌.

ആദ്യ ദിനത്തിലെ മത പ്രഭാഷണ സദസ്സ്‌ മുൻ എം.എൽ.എയും മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പറുമായ വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്തു.പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ അതുല്യനായ പണ്ഡിത പ്രതിഭയായിരുന്നുവെന്നും അദ്ദേഹത്തിന്റെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഉമർ മാസറ്റർ പറഞ്ഞു.ഇസ്‌ലാമിക കർമ്മ ശാസ്ത്രത്തിലെ അവഗാഹം പി.സി.ഉസ്താദിനെ പണ്ഡിതന്മാരുടെ പണ്ഡിതനാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മഹല്ല് വൈസ്‌ പ്രസിഡണ്ട്‌ പി.വി.മൂസ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.പ്രമുഖ പ്രഭാഷകൻ ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി പ്രഭാഷണം നടത്തി.

ശനിയാഴ്ച്ച കാലത്ത്‌ പുതിയോത്ത്‌ ജുമാ മസ്ജിദിൽ വെച്ച്‌ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉൽഘാടനം ചെയ്തു.എ.എം.അബ്ദുല്ല മാസ്റ്റർ പൂളപ്പൊയിൽ,മഹല്ല് ഭാരവാഹികളായ മഠത്തിൽ മുഹമ്മദ്‌ ഹാജി,കെ.മുഹമ്മദ്‌ ബാഖവി,പി.വി.മൂസ മുസ്‌ലിയാർ,അബു മൗലവി അമ്പലക്കണ്ടി,കെ.ടി.എ.ഖാദർ,യു.കെ.അബ്ദുൽ അസീസ്‌ മുസ്‌ലിയാർ,വി.സി.ഇബ്രാഹീം സംസാരിച്ചു.മസ്ജിദ്‌ പരിസരത്ത്‌ രാത്രി നടന്ന മജ്‌ലിസുന്നൂർ വാർഷിക സംഗമം പുതിയോത്ത്‌ മുദരിസ്‌ മുഹമ്മദലി ബാഖവി കാപ്പ്‌ ഉൽഘാടനം ചെയ്തു.പി.സി.ഉബൈദ്‌ ഫൈസി അദ്ധ്യക്ഷത വഹിച്ചു.ഹസ്സൻ സഖാഫി പൂക്കോട്ടൂർ മജ്‌ലിസുന്നൂറിന്‌ നേതൃത്വം നൽകി.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബു മൗലവി അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.മുഹമ്മദ്‌ സഖാഫി മലയമ്മ,കെ.കെ.ഇബ്രാഹീം കുട്ടി മുസ്‌ലിയാർ,എ.ടി.അബ്ദുൽ ഗഫൂർ ഫൈസി,യു.പി.എ.സ്വിദ്ധീഖ്‌ ദാരിമി സംസാരിച്ചു.

ഫോട്ടോ:പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ഉറൂസ്‌ മുബാറകിനോടനുബന്ധിച്ച്‌ പുതിയോത്ത്‌ നടന്ന മത പ്രഭാഷണ സദസ്സ്‌ മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments