തിരുവമ്പാടി :
സി പി എം - ബി ജെ പി ഡീലിൻ്റെ ഭാഗമായി തൃശൂർ പൂരം കലക്കിയവർക്കെതിരെ നടപടി സീകരിക്കുക, ആഭ്യന്തരവകുപ്പിൻ്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
തിരുവമ്പാടി അങ്ങാടിയിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി .
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ അധ്യക്ഷതവഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ്സ് സംസ്ഥന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് , സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ലിസി മാളിയേക്കൽ, സുരേഷ് ബാബു പ്രസംഗിച്ചു.
0 Comments