തിരുവമ്പാടി : ലോകമെമ്പാടുമുള്ള പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും കാലാവസ്ഥ വ്യതിയാനം , മലിനീകരണം , മോശം ശുചീകരണം എന്നിവ മൂലം മനുഷ്യൻ്റെ ആരോഗ്യത്തിന് ഉണ്ടാകുന്ന തുടർച്ചയായ ഭീഷണികളെ കുറിച്ച് അവബോധം വളർത്തുന്നതിന് വേണ്ടി നടത്തുന്ന ലോക പരിസ്ഥിതി ആരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ വച്ച് നടന്നു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിൽസൺ താഴത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ ഡോ. കെടി മുഹസിൻ സ്വാഗതം പറഞ്ഞു,ടെക്നിക്കൽ അസിസ്റ്റൻറ് എൻ റോയിറോജസ് മുഖ്യപ്രഭാഷണം നടത്തി, മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ വിഷയാവതരണം നടത്തി . ടെക്നിക്കൽ അസിസ്റ്റൻറ് എൻ പ്രഭാകരൻ ,വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട് , പ്രധാന അധ്യാപകരായ ജോളി ജോസഫ് , സിബി കുര്യാക്കോസ്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ആരോഗ്യം:ദുരന്തസാധ്യത കുറയ്ക്കൽ കാലാവസ്ഥ വ്യതിയാന ലഘൂകരണം പൊരുത്തപ്പെടൽ എന്നിവയിലൂടെ പ്രതിരോധശേഷിയുള്ള സമൂഹങ്ങളെ സൃഷ്ടിക്കുക എന്ന വിഷയത്തിൽ വിവിധ പരിപാടി നടന്നു. മുക്കം അഗ്നിരക്ഷാ നിലയത്തിൻ്റെ നേതൃത്വത്തിൽ ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ് , വിദ്യാർത്ഥികൾക്കായി ഒപ്പും മതിൽ , പ്രതിജ്ഞാ മതിൽ എന്നീ പരിപാടികളും നടത്തി..
0 Comments