തിരുവമ്പാടി: ഇ.എസ്.എ അന്തിമ വിജ്ഞാപനം ഇറക്കുന്നതിനുമുമ്പ് ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും ജനങ്ങൾക്ക് സംസ്ഥാനം സമർപ്പിക്കുന്ന കരട് നിർദ്ദേശങ്ങൾ പരിശോധിക്കാനും കൂടുതൽ സമയം അനുവദിക്കണമെന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തിര യോഗം ഐക്യഖണ്ഡേന സംസ്ഥാന സർക്കാറിനോട് ആവശ്യപെട്ടു.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചേലയ്ക്കൽ,മെമ്പർമാരയ മുഹമ്മദലി കെ.എം, മഞ്ജു ഷിബിൻ, കെ.എംബേബി, ലിസി സണ്ണി, മേഴ്സി പുളിക്കാട്ട്, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ബീന ആറാംപുറത്ത്, ഷൗക്കത്തലി കെ.എം,രാമചന്ദ്രൻ കരിമ്പിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
മാധവ് ഗാഡ്കിൽ കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുടർന്ന് തിരുവമ്പാടി വില്ലേജ് ഉൾപ്പെടെയുള്ള ഇ.എസ്.എ ആയി കണക്കാക്കുന്ന വില്ലേജുകളിലെ ജനങ്ങളെ കേട്ട് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച ഉമ്മൻ വി ഉമ്മൻ റിപ്പോർട്ടിലും നിലവിലെ വന ഭൂമിയുമായി ബന്ധപ്പെട്ട ഏരിയയിൽ ഉണ്ടായ വർദ്ധനവും വീണ്ടും ആശങ്ക വർദ്ധിപ്പിച്ചു.
അവസാനമായി കേന്ദ്ര സർക്കാർ 2024 ൽ വീണ്ടും റിപ്പോർട്ടിൽ മേൽ അന്തിമ വിഞ്ജാപനം ഇറക്കുന്നതിൻ്റെ മുന്നോടിയായി സംസ്ഥാനത്തോടും ഗ്രാമ പഞ്ചായത്തുകളോടും റിപ്പോർട്ട് തേടിയതിൻ്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അപാകതകൾ പരിഹരിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരം തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടാതെയാണ് കെ.എം.എൽ മാപ്പ് തയ്യാറാക്കി സംസ്ഥാന സർക്കാറിന് കൈമാറിയത്.സംസ്ഥാന സർക്കാർ റിപ്പോർട്ട് തയ്യാറാക്കിയതിൻ്റെ റിപ്പോർട്ട് നിലവിൽ ബയോഡൈവേഴ്സിറ്റിയുടെ വെബ് സൈറ്റിൽ ലഭ്യമാകാത്തതിനാലാണ് ഗ്രാമപഞ്ചായത്ത് അടിയന്തിര യോഗം വിളിച്ച് ഇ.എസ്.എ വിഷയത്തിൽ കൂടുതൽ സമയം അനുവദിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടത്.
0 Comments