Ticker

6/recent/ticker-posts

ഗുരുക്കൻമാർക്ക് ആദരവ് നൽകി മിഴിവോടെ അധ്യാപകദിനം.



കൈതപ്പൊയിൽ :
    അധ്യാപകരെ ആദരിച്ചും, അഭിനന്ദിച്ചും, കൈതപ്പൊയിൽ എം ഇ എസ് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ അധ്യാപക ദിനം മാതൃകാപരമായി. 
വിദ്യാർത്ഥികൾ
അധ്യാപകരായി ക്ലാസുകൾ നിയന്ത്രിച്ചു.



അറിവാണ്  ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം. ആ ആനന്ദം പകർന്നു തരുന്ന നമ്മുടെ പ്രിയ അധ്യാപകർ നമ്മുടെ ജീവിതത്തിന്റെ മുതൽക്കൂട്ടാണ്.
  അനുഗ്രഹീതരായ
അധ്യാപനത്തെ സ്നേഹിക്കുന്ന ഓരോ അധ്യാപകർക്കുവേണ്ടിയും ആശംസകൾ  അർപ്പിച്ചു കൊണ്ട് 30 വർഷത്തോളം  അധ്യാപക സേവനമനുഷ്ഠിച്ച് ജോലിയിൽ നിന്ന് വിരമിച്ച  മുഹമ്മദ്‌ മാസ്റ്ററെയും, ഒയിസ്ക്ക പുതുപ്പാടി ചാപ്റ്റർ തെരഞ്ഞെടുത്ത  മികച്ച  അധ്യാപികക്കുള്ള  പുരസ്‌കാരം ലഭിച്ച  സുസ്മിത ടീച്ചറിറിനെയും ചടങ്ങിൽ ആദരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജമീല അസീസ് ഉദ്ഘാടനം ചെയ്തു 
കെ.എം ഡി മുഹമ്മദ്, ആർ കെ മൊയ്തീൻ കോയ, പി.ജാഫർ, കെ.പി. അബ്ദുറഹിമാൻ കുട്ടി, ടി.കെ.സുബൈർ, വി.പി. മൊയ്തീൻ കുഞ്ഞി. ഷാജി എൻ ആർ എന്നിവർ പ്രസംഗിച്ചു.ഷമ്മ, നജ നൗഷാദ്, ഫെല്ല, റിതാഷ,   നൈസ,  അഷീക, സിയ, അഷ്മിൽ, റയാൻ, സർഫാസ്, റഷാദ്  തുടങ്ങിയ  വിദ്യാർത്ഥികൾ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments