Ticker

6/recent/ticker-posts

മലയോര മേഖലയെ ഇ എസ് എ പരിധിയിൽ ആക്കാമെന്നത് പാഴ് കിനാവാണ് ; അലക്സ് ഒഴുകയിൽ.


 ഇ എസ് എ യിൽ സർക്കാരിനെതിരെ കിഫയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ 
വൻ പ്രതിഷേധം 

കോടഞ്ചേരി :
കേരളത്തിലെ മലയോര മേഖലയിലെ ഒരിഞ്ച് റവന്യൂ ഭൂമി പോലും ഇ എസ് എ യുടെയോ ഇ എസ് സെഡിന്റെയോ പരിധിയിൽ ആക്കാമെന്ന വ്യാമോഹം വെറും പാഴ് കിനാവാണ് എന്ന് കിഫായുടെ ചെയർമാൻ  അലക്സ് ഒഴുകയിൽ സമര കേരളം എന്ന സമരപരമ്പര ഉദ്ഘാടനം ചെയ്യവേ പറഞ്ഞു. 


ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമെന്ന് കേന്ദ്ര വിജ്ഞാപനത്തിൽ ഉള്ളത് ബയോഡേറ്റ ബോർഡിന്റെ സൈറ്റിൽ ഉണ്ട്. എന്നാൽ കാലാവസ്ഥ വ്യതിയാനം വകുപ്പിന്റെ സൈറ്റിലൂടെ കേരളസർക്കാർ പുറത്തുവിട്ട നിയമസാധ്യത പോലുമില്ലാത്ത മാപ്പ് കേരളത്തിലെ മലയോര ജനതയോട് ഒരു പ്രതിബദ്ധത ഉണ്ടെങ്കിൽ ഇപ്പോൾ പുറത്തുവിട്ട മാപ്പ് പിൻവലിച്ച് ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് മാപ്പ് പുറത്തുവിടണമെന്നും അല്ലാത്തപക്ഷം കേരളം കണ്ടതിലെ ഏറ്റവും വലിയ സമരപരമ്പര ആയിരിക്കും സമര കേരളം എന്ന് കിഫ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്  മനോജ് 
കുംബ്ലാനി പ്രസ്താവിച്ചു. 

ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് കേരള സർക്കാരിൻറെ പ്രഖ്യാപിത നിലപാടിൽ നിന്നും കാണിക്കുന്ന കള്ളക്കളികൾ അവസാനിപ്പിച്ച് മലയോര ജനതയെ പ്രാകൃത ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള സർക്കാർ നീക്കം ഏതു വിധേനയും തടുക്കുമെന്ന് സമര കേരളം പരിപാടി ഉദ്ഘാടനം ചെയ്യവെ   ചെയർമാൻ  അലക്സ് ഒഴുകയിൽ പറഞ്ഞു.

കിഫാ തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട്  ജിജി വെള്ളാവൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അലക്സ് ചെമ്പകശ്ശേരി, കിഫ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്  റോയി ആലപ്പാട്ട്, ജോർജ് ജോസഫ്
കേവള്ളിൽ  എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments