Ticker

6/recent/ticker-posts

സഹജീവി സ്നേഹത്തിന് മാതൃകയായി തൊണ്ടിമ്മൽ സ്കൂളിലെ കുരുന്നുകളുടെ ഓണാഘോഷം.


തൊണ്ടിമ്മൽ സ്കൂളിലെ ഓണാഘോഷത്തിനായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ലിൻ്റോ ജോസഫ് എംഎൽഎയെ ഏൽപ്പിക്കുന്നു


തിരുവമ്പാടി : തൊണ്ടിമ്മൽ ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾ ഇത്തവണ ഓണാഘോഷത്തിന് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തുക അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ. പ്രതിനിധികളും ചേർന്ന് എം എൽ എ ലിൻ്റോ ജോസഫിന് കൈമാറി. വയനാട്ടിലെ മേപ്പാടിയിൽ ഉരുൾപൊട്ടൽ സംഭവിച്ച തൊട്ടടുത്ത ദിവസം  തന്നെ കുട്ടികൾ ശേഖരിച്ച കളിപ്പാട്ടങ്ങളും ബാലമാസികകളും വയനാട്ടിലെ കൂട്ടുകാർക്ക് എത്തിച്ചു നൽകിയിരുന്നു.

 തുക കൈമാറുന്ന  ചടങ്ങിൽ പ്രധാനാധ്യാപിക കെ.എസ്.രഹ്നമോൾ, സ്റ്റാഫ് സെക്രട്ടറി കെ അഹമ്മദ് ഷാഫി,പി ടി എ പ്രസിഡണ്ട് പ്രജിത്ത് സ്രാമ്പിക്കൽ, എസ് എം സി ചെയർമാൻ സുരേഷ് തൂലിക എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments