Ticker

6/recent/ticker-posts

വാഹനാപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞതിൽ പുതുപ്പാടി മണ്ഡലം കോൺഗ്രസ് ദുഃഖം രേഖപ്പെടുത്തി.



താമരശ്ശേരി :
ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കൻഡറി സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥി  അനൻ വാഹനാപകടത്തിൽ മരണമടഞ്ഞതിൽ പുതുപ്പാടിമണ്ഡലം കോൺഗ്രസ് കമ്മിറ്റി  അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാൻ വേണ്ടി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ജോസ് ആവശ്യപ്പെട്ടു.

പുതിയ റോഡിലൂടെ വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും,സ്കൂൾ സമയങ്ങളിൽ റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നും, ഫുട്പാത്ത് നിർമിക്കണമെന്നും,സ്കൂൾ സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ ഹോം ഗാർഡിനെയോ, ട്രാഫിക് പോലീസിനെയോ  നിയമിക്കണമെന്നും, സ്കൂളിനു മുൻവശം സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും  മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ജോസ് ആവശ്യപ്പെട്ടു.

Post a Comment

0 Comments