Ticker

6/recent/ticker-posts

വയോജന സംഗമം നടത്തി .




തിരുവമ്പാടി: ആനക്കാംപൊയിൽ സെൻ്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമവും ബോധവൽക്കരണ സെമിനാറും  സംഘടിപ്പിച്ചു.
   
ഇടവകാ വികാരി ഫാ. അഗസ്റ്റിൻ പാറ്റാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സിസ്റ്റർ ഷീല സംഗമം ഉദ്ഘാടനം ചെയ്തു. 


കുടുംബ കൂട്ടായ്മ താമരശ്ശേരി രൂപത പ്രസിഡൻ്റ് തോമസ് വലിയപറമ്പൻ ക്ലാസ് എടുത്തു.
ട്രസ്റ്റിമാരായ അഗസ്റ്റിൻ മണ്ണു കുശുമ്പിൽ, ടോമി മഴുവഞ്ചേരി, തോമസ് കരിക്കണ്ടം, ജൂബിൻ മണ്ണു കുശുമ്പിൽ, കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി അംഗം പൗളിൻ ചേന്നംപള്ളിൽ, എന്നിവർ പ്രസംഗിച്ചു.

 മുതിർന്ന അംഗങ്ങളെ ആദരിക്കൽ, സ്നേഹ വിരുന്ന് എന്നിവയും നടത്തി.

Post a Comment

0 Comments