കൊടുവള്ളി : വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾക്ക് പിന്തുണ നൽകുന്നതിനും വ്യക്തിത്വ വികസനത്തിനുമായി മാനിപുരം എ.യു.പി സ്കൂളിൽ തീയേറ്റർ ആർട്സിന് രൂപം നൽകി.
കലായാമി കഥകളി പരിശീലന കേന്ദ്രം ഡയറക്ടർ കലാമണ്ഡലം മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.സതി ടീച്ചർ ഭദ്ര ദീപം കൊളുത്തി. പി.ടി.എ പ്രസിഡണ്ട് ടി.എം.ലിനീഷ് അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ എം.സൂരജ്, എസ്.ആർ.ജി കൺവീനർ പി. സിജു, എൽപി എസ് ആർ ജി കൺവീനർ കെ.ശ്രീകല, തിയേറ്റർ ആർട്സ് ചെയർമാൻ കലാമണ്ഡലം പ്രശോഭ്, അധ്യാപകരായ ടി.എം.സുജ, സായി കിരൺ, അശ്വതി കൃഷ്ണൻ, എം.പി.ടി.എ ചെയർപേഴ്സൺ റാബിയ അഷ്റഫ്, ആർ. എസ്.ശില്പ,അവിനാഷ്. കെ എന്നിവർ സംസാരിച്ചു.
0 Comments