കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പൂമുഖത്ത് ഏവരും ചേർന്നൊരുക്കിയ പൂക്കളത്തോടെ ഓണാഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷനായ ചടങ്ങിൽ ഉദ്ഘാടനകർമ്മം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് നിർവഹിച്ചു.
മുഖ്യതിഥികളായെത്തിയ മാവേലി അഭിനവ് പി സൈറസ് (പ്ലസ് വൺ സയൻസ് ) വാമനൻ അശ്വിൻ പി എസ് (പ്ലസ് വൺ സയൻസ്) എന്നി പ്രിയ വിദ്യാർത്ഥികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി
വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തത്തിൽ, എല്ലാം നഷ്ടപ്പെട്ട, ജീവൻ പൊലിഞ്ഞ സഹോദരങ്ങളെ ഓർത്തുകൊണ്ട് ഒന്നാം വർഷ എൻ എസ് എസ് വോളന്റീയർ സാറ വർഗീസ് ഓണം പങ്കുവയ്ക്കലിന്റെയും ആഘോഷമാക്കണമെന്ന് സംസാരിച്ചു. മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ ഓണാശംസകൾ നേർന്നു. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിച്ചു.
സ്റ്റാഫ് സെക്രട്ടറി ഗ്ലാഡിസ് പി പോൾ ഏവർക്കും നന്ദി അറിയിച്ചു.
തുടർന്ന് ഓണപ്പാട്ട്, ക്ലാസ്സ് അടിസ്ഥാനത്തിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വടംവലി, ഇഷ്ടികപിടുത്തം തുടങ്ങിയ രസകരമായ ഓണക്കളികളും സംഘടിപ്പിച്ചു.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി ആദരിച്ചു.
സ്കൂളിൽ നിന്നുള്ള ഓണപായസത്തിന്റെ മാധുര്യം അദ്ധ്യാപകരും അനധ്യാപകരും ചേർന്ന് ഏവർക്കുമായി പകർന്നു നൽകി.
2024 വർഷത്തെ ഓണാഘോഷത്തെ കരുതലിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒത്തൊരുമയുടെയും ആഘോഷമാക്കി വിദ്യാർത്ഥികൾ മാറ്റി.
0 Comments