Ticker

6/recent/ticker-posts

ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ പഞ്ചായത്ത് പ്രതിജ്ഞാബദ്ധം: യു ഡി എഫ് സമരം രാഷ്ട്രീയ പ്രേരിതം പ്രസിഡന്റ് ആദർശ് ജോസഫ്.




കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ പൊതു ജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുക എന്ന കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളും പ്രതിജ്ഞാബദ്ധരുമാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി എന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് പ്രസ്താവിച്ചു. 

ആരോഗ്യം, കാർഷികം തുടങ്ങി ഏത് രംഗങ്ങളിലും ഉദ്യോഗസ്ഥ തലത്തിലുണ്ടാവുന്ന അലംഭാവങ്ങളും പ്രവര്‍ത്തന വീഴ്ചകളും സമയാസമയങ്ങളിൽ ഇടപെട്ട് പരിഹരിക്കുക എന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായ വിധത്തിൽ തന്നെ നടപ്പിലാക്കി വരുന്നുണ്ട്. 

സംസ്ഥാന സർക്കാരും പ്രാദേശിക ഭരണകൂടവും ജനങ്ങൾക്കായി  ലഭ്യമാക്കുന്ന മികച്ച സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിൽ മനപ്പൂർവ്വം വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ ശരിയായ നിയമ നടപടികൾ സ്വീകരിക്കുകയെന്നത് ഭരണ സമിതിയുടെ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം ഈ ഭരണസമിതി കൃത്യമായി നിർവ്വഹിച്ചിട്ടുണ്ട്. 

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ തമ്മിലുണ്ടായ പടലപിണക്കങ്ങൾ പൊതുജനങ്ങൾക്കുള്ള സേവനങ്ങളുടെ നിലവാരത്തകർച്ചക്ക് കാരണമായപ്പോൾ ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതി ഇടപെടുകയും രമ്യമായ രീതിയില്‍ പരിഹരിക്കുവാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മെഡിക്കൽ ഓഫീസർ ഭരണ സമിതിയോടും സഹപ്രവർത്തകരോടും ധിക്കാരപരമായി പെരുമാറുകയും ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയും സ്വകാര്യ പ്രാക്ടീസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് ചെയ്തത്. 

ഒരു വർഷത്തിലേറെ ആയി FHC ജോലി ചെയ്യുന്ന മെഡിക്കൽ ഓഫീസർ ഒരു ദിവസം പോലും രോഗികളെ പരിശോധിക്കാറില്ല. ഇത് കാരണം മറ്റ് രണ്ട് ഡോക്ടർ മാർ ബുദ്ധിമുട്ട് അനുഭവിക്കുകയും മാനസിക സമ്മർദ്ദം നേരിടുന്നതായും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

പഞ്ചായത്തിന്റെ പദ്ധതികൾ യഥാസമയം നടപ്പിലാക്കാത്തത് കാരണം പാലിയേറ്റീവ് രോഗികൾ ഉൾപ്പെടെ ഉള്ളവർക്ക് മരുന്നോ മറ്റ് സേവനങ്ങളോ നൽകാൻ കഴിയാതെ വന്നു. 

താത്കാലിക ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും കൂട്ടക്കാതെ അനധികൃത അവധിയിൽ പ്രവേശിക്കുകയാണ് Dr നസ്റുൽ ഇസ്ലാം ചെയ്തത്.

ജനുവരി മാസം മുതൽ നടന്നു വരുന്ന മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളിലും പകർച്ചവ്യാധി നിയത്രണ പ്രവർത്തനത്തിലും മെഡിക്കൽ ഓഫീസർ  പഞ്ചായത്തുമായി സഹകരിച്ചില്ല 

   ഈ വിഷയം ഭരണ സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ഭരണസമിതി ഐക്യകണ്ടേനെ ഡോക്ടർ ക് എതിരെ പരാതി നൽകാൻ തീരുമാനിക്കുകയുമാണ് ചെയ്തത്.

ഇക്കാര്യങ്ങൾ പഞ്ചായത്ത് ഭരണസമിതി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ ഓഫീസറുടെ ഭാഗത്തുള്ള വീഴ്ചകൾ ബോധ്യപ്പെട്ടതിനെത്തുടർന്ന് ഓഫീസർക്ക് വിശദീകരണ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർക് എതിരെ നടപടി ഉണ്ടാകുമെന്നു ഉറപ്പായപ്പോൾ ആണ്  ഡോക്ടർ ലീവിലേക്ക് പോയത് പോയത് .

നിലവിൽ ഒഴിവുള്ള നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ് നികത്താൻ വേണ്ട ഇടപെടൽ നടത്തുകയും, ഒരാളെ നിയമിച്ചു ഉത്തരവ് വരികയും ചെയ്തിട്ടുണ്ട്  ഈ വിഷയങ്ങൾ എല്ലാം മനസ്സിലാക്കിയിട്ടും 

 യു ഡി എഫ് മെമ്പർമാർ ഇന്ന് നടത്തിയ സമരം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്ന്ന് പ്രസിഡണ്ട് പറഞ്ഞു.

നിലവിൽ ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുവാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളുന്നതാണെന്നും പ്രസിഡണ്ട് ആദർശ് ജോസഫ് അറിയിച്ചു.

Post a Comment

0 Comments