Ticker

6/recent/ticker-posts

തിരുവമ്പാടി സർക്കിൾ നബിദിന വിളംബരറാലി നടത്തി.




തിരുവമ്പാടി: പരിശുദ്ധ റബീഇന്റെ വരവറിയിച്ചുകൊണ്ട് നടന്ന നബിദിന വിളംബര റാലി തിരുവമ്പാടിയെ വർണാഭമാക്കി താഴെ തിരുവമ്പാടി ജുമാ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി ടൗൺ ബസ്സ്റ്റാൻഡ് പരിസരത്തു സമാപിച്ചു.



കേരള മുസ്‌ലിം ജമാഅത്ത്, എസ്. വൈ. എസ്, എസ്. എസ്. എഫ്, എസ്. എം. എ, എസ്. ജെ. എം, തുടങ്ങി പ്രസ്ഥാന കുടുംബാംഗങ്ങളുടെ ഘടകങ്ങളും ദഫുകളുടെയും, അറബന മുട്ടിന്റെയും, മദ്ഹ് ഗീതങ്ങളുടെയും അകമ്പടിയോടെ
യാത്രയുടെ ഭാഗമായി.
ടൗൺ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന യോഗത്തിൽ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി പ്രവാചക സന്ദേശ പ്രഭാഷണം നടത്തി
നാസർ സഖാഫി കരീറ്റിപറമ്പ് ,കരീം വാലയിൽ, മുനവ്വർ സഖാഫി, ജുനൈദ് സഖാഫി,സുഫിയാൻ സഖാഫി, റൈഷാദ് തേറുപറമ്പ്,ഹാരിസ് സഖാഫി, അഷ്‌റഫ്‌ പുന്നക്കൽ, ജഅഫർ ഹാജി കുളിരാമുട്ടി , ശാഹിദ് അദനി പുന്നക്കൽ , ഇജ് ലാൻ ഫാളിലി ,നാസർ തോട്ടത്തിൻ കടവ്,അൻവർ കൂളിപ്പൊയിൽ,കെ. എസ് മൂസ, മൊയ്‌തീൻ പട്ടിക്കാട് നേതൃത്വം നൽകി

Post a Comment

0 Comments