താമരശ്ശേരി :
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ബാംഗ്ലൂരിൽ സംഘടിപ്പിക്കുന്ന " "എക്സ്പ്ലോർ ഇന്ത്യ" കരിയർ ഗൈഡൻസ് നാഷണൽ ക്യാമ്പിലേക്ക്
കോഴിക്കോട് ജില്ലയിൽ നിന്നും
താമരശ്ശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ
തെരഞ്ഞെടുക്കപ്പെട്ടു.
പ്ലസ് ടു സയൻസ് ക്ലാസിൽ പഠിക്കുന്ന മിഖില മേരി മാത്യു, കൊമേഴ്സ് ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ആദിൽ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. താമരശ്ശേരി ജൂബി പി മാത്യുവിന്റെ മകളാണ് മിഖില, താമരശ്ശേരി ചുങ്കം ഷമീർ സി കെ യുടെ മകനാണ് മുഹമ്മദ് ആദിൽ. ബാംഗ്ലൂരിലെ അന്തർദേശീയ നിലവാരമുള്ള IIM, ISRO, NIMHANS, JNCASR, IIA, IISc, Indo American Hybrid Seeds, M. Visvesvaraya Institute of Technology എന്നീ സ്ഥാപനങ്ങളിൽ വിവിധ സെഷനുകളിൽ പങ്കെടുക്കും. 2024 സപ്തംബർ 18 മുതൽ 25 വരെയാണ് ക്യാമ്പ് നടക്കുന്നത്.
0 Comments