കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ കോളേജ് വിദ്യാർത്ഥിനികളുടെ വ്യക്തി ശുചിത്വം ഉറപ്പാക്കുന്നതിന് വേണ്ടി കൊടുവള്ളി നിയോജകമണ്ഡലം എം.എൽ.എ ഡോ. എം കെ മുനീറിൻ്റെ ബീഹൈവ് ഫൌണ്ടേഷൻ നൽകിയ മെൻസ്‌ട്രുവൽ കപ്പുകൾ കെ.എം.
ഒ കോളേജ് കൊടുവള്ളി & ഐഎച്ച്ആർ ഡി കോളേജ് കോരങ്ങാട് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥിനികൾക്ക് കൈമാറി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കെ എം ഓ കോളേജ്, ഐ എച്ച് ആർ ഡി കോളേജിനെയുമാണ് തെരഞ്ഞെടുത്തിരുന്നത്.
ചടങ്ങിൽ പ്രമുഖ വ്യക്തികൾ സംബന്ധിച്ചു.
0 Comments