Ticker

6/recent/ticker-posts

ഇ എസ് എ കരട് വിജ്ഞാപനത്തിൽ ജനവാസ മേഖല ഉൾപ്പെട്ടതിൽ പ്രതിഷേധമുയർത്തി മുസ്ലിം ലീഗ്




തിരുവമ്പാടി : പുതിയ ഇ എസ് എ കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകളെ ഉൾപെടുത്തിയ നടപടി അംഗീകരിക്കില്ലന്നും ഇതിനെതിരെ അതിശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇ.എസ്.എ പുതിയ കരട് പ്രഖ്യാപനത്തിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ജനവാസ മേഖലകൾ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയതിൽ ജനങ്ങൾ വലിയ ആശങ്കയിലാണ്.

ഇ എസ് എ നിർദ്ദേശവുമായി ബന്ധപ്പെട്ട പുതിയ കരട് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് ജനങ്ങളിൽ ആശങ്ക പടർന്നത്. വലിയ സമര പോരാട്ടങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് വനാതിർത്തിയിൽ ഒതുങ്ങി നിന്ന് പുതിയ ഇ എസ് എ നിർണയത്തിന് കഴിഞ്ഞ യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് നിയോഗിച്ച ഉമ്മൻ വി ഉമ്മൻ കമ്മീഷന്റെ നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന് സമർപ്പിച്ചിട്ടുള്ളത്. ആ നിർദ്ദേശം നിലനിൽക്കെ ആറാമത് കരട് നോട്ടിഫിക്കേഷന് വേണ്ടി സംസ്ഥാന സർക്കാർ ജനപ്രതികളുടെ നേതൃത്വത്തിൽ വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാർ സംയുക്തമായ സർവേ ഇ എസ് എ വില്ലേജുകളിൽ നടത്തിയിരുന്നു. ആ സർവേ റിപ്പോർട്ട് ജനവാസ മേഖലകളെയും കാർഷിക മേഖലകളെയും പൂർണ്ണമായും ഒഴിവാക്കി കൊണ്ടാണ്ക രട് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ ആ പ്ലാൻ ഭേദഗതി വരുത്തി വീണ്ടും പൂർണമായുംവില്ലേജുകളെ ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തുന്ന തരത്തിൽ പുതിയ കരട് മാപ്പ് സംസ്ഥാന സർക്കാർ പ്രസിദ്ധപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ വി ഉമ്മൻകമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 13108 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്ന പരിസ്ഥിതി ലോല മേഖല 9983 ചതുരശ്ര കിലോമീറ്റർ ആയി കുറച്ചിരുന്നത്. ആ പരിധി പൂർണ്ണമായും വനം അതിർത്തിയിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന പ്രദേശമാണ്. അത് നടപ്പിലാക്കി പൂർണമായും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു

ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇഎസ്എ പരിധി വർദ്ധിപ്പിക്കാൻ മുസ്ലിം ലീഗ് അനുവദിക്കില്ലെന്നും ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പോരാട്ടങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കോയ പുതുവയൽ അധ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷൗക്കത്തലി.കെ.എം
ട്രഷറർ സിയാദ് പരിയാടത്ത് ഭാരവാഹികളായ മോയിൻ കാവുങ്ങൽ. സാഫിർ ദാരിമി. അസ്ക്കർ ചെറിയമ്പലം.റഫീഖ് തെങ്ങും ച്ചാലിൽ. റഫീഖ് എം എസ് എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments