കോഴിക്കോട് :
അദ്ധ്യാപകനും ഇന്ത്യൻ രാഷ്ട്രപതിയുമായിരുന്ന സർവേപിള്ളി രാധാകൃഷണൻ്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള അധ്യാപക ദിനത്തിൻ്റെ ഭാഗമായി എം എം ഹൈസ്കൂൾ ഹെഡ് മാസ്റ്ററും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ സി സി ഹസൻ സാറിനും വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഹാഷിം സാറിനും മെമെന്റോ നൽകി അദ്ധ്യാപക ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
എൻ എസ് എസ് വോളന്റിയേഴ്‌സിന്റെ നേത്രത്വത്തിൽ ക്യാമ്പസ്സിലെ അദ്ധ്യാപകർക്ക് സമ്മാനങ്ങളും ആശംസാ കാർഡും കൈമാറുകയും അദ്ധ്യാപക ദിനാശംസകൾ നേരുകയും ചെയ്തു.
കരിയർ മാസ്റ്റർ സക്കരിയ എളേറ്റിലിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എൻ.എസ്.എസ് വളണ്ടിയർ ലീഡർമാരായ മുഹമ്മദ് ഹൈഷം, ഫാത്തിമ ഫിദ എന്നിവർ ചേർന്ന് ഉപഹാര സമർപ്പണം നിർവ്വഹിച്ചു.
ചടങ്ങിൽ ഹനീഫ് .പി, നിലോഫർ, മുനീർ സി.കെ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ മഹബൂബ് അലി എ.പി സ്വാഗതവും വളണ്ടിയർ സെക്രട്ടറി ഹൈഷം നന്ദിയും പറഞ്ഞു.
0 Comments