താമരശ്ശേരി : കത്തറമ്മൽ,
ബുസ്ഥാനബാദ് മുജമ്മഉസ്സഖാഫത്തിൽ ഇസ്ലാമിയ്യയുടെ ആഭിമുഖ്യത്തിൽ "ഹുബ്ബുൽ ഹബീബ് മീലാദ് ക്യാമ്പയിൻ 2024" മുജമ്മഉസ്സഖാഫത്തിൽ ഇസ്ലാമിയ്യ ജനറൽ സെക്രട്ടറി പി അബ്ദുറഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ കേരള ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉൽഘാടനം ചെയ്തു.
ഇമാം ഷാഫി ക്യാമ്പസ് പ്രിൻസിപ്പൽ ഉവൈസ് നുറാനി പടിഞ്ഞാറ്റു മുറി, ഖിദ്മത്തുൽ ഇസ്ലാം മദ്രസ സ്വദർ മുഅല്ലിം അബ്ദുള്ള ബാഖവി നെല്ലിക്കുത്ത്, ഹമീദ് മുസ്‌ലിയാർ, അബ്ദുറഹ്മാൻ കുട്ടി ഹാജി ആശംസ അറിയിച്ചു.
മുജമ്മ' യു എ ഇ, ഒമാൻ,സൗദി,കുവൈത്ത്, ദുബൈ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു.
മീലാദ് ക്യാമ്പയിൻ ചെയർമാൻ മുഹമ്മദലി ബാഖവി മങ്ങാട് സ്വാഗതവും കൺവീനർ നാസർ ഹാജി ആനപ്പാറ നന്ദിയും പറഞ്ഞു.
0 Comments