വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ആരംഭിച്ച ചോളം കൃഷിയുടെ വിത്തിടീൽ ഉദ്ഘാടനം മുക്കം കൃഷി ഓഫീസർ ടിൻസി ടോം നിർവഹിക്കുന്നു.
ഓമശ്ശേരി :
വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നിലനിർത്തുന്നതിനുമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ അങ്കണത്തിൽ ചോളം കൃഷി ആരംഭിച്ചു.
സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് കൃഷിഭവൻ്റെ സഹകരണത്തോടെ ആരംഭിച്ച ചോളം കൃഷിയുടെ വിത്തിടീൽ ഉദ്ഘാടനം മുക്കം കൃഷി ഓഫീസർ ടിൻസി ടോം നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി കൃഷി അസിസ്റ്റൻ്റ് റിപ എം , അധ്യാപകരായ ഷെല്ലി കെ ജെ, സിന്ധു സഖറിയ, ബിജില സി കെ, സ്മിത മാത്യു ഷാനിൽ പി എം , ഡേവിസ് മാത്യു എന്നിവർ പ്രസംഗിച്ചു. കാർഷിക ക്ലബിലെ വിദ്യാർഥികൾ നേതൃത്വം നൽകി.
0 Comments