Ticker

6/recent/ticker-posts

കോഴിക്കോട് ബീച്ച് വൃത്തിയാക്കി എൻ എസ് എസ് വളണ്ടിയർമാർ



കോഴിക്കോട് : എൻ എസ് എസ് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് കോതി ബീച്ച് പരിസരം വൃത്തിയാക്കി എം എം വി എച് എസ് എസ്,. ജെഡിറ്റി ഇസ്ലാം വി എച്ച് എസ് എസ് എൻ എസ് എസ് വിദ്യാർത്ഥികൾ.  ജെവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകം തരം തിരിച്ചായിരുന്നു ശുചീകരണം. 



പരിപാടി കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി രേഖ ഉദ്ഘാടനം ചെയ്തു.  ജെഡിറ്റി വി എച് എസ് ഇ പ്രിൻസിപ്പാൾ ഹമീദ് കെ കെ അധ്യക്ഷത വഹിച്ചു.  എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ബിന്ദു എ മുഖ്യാതിഥിയായി. എം എം വി എച് എസ് ഇ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മെഹബുബ് അലി., ജെഡിറ്റി വി എച് എസ് ഇ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നൗഷീർ അലി , സാമൂഹ്യ പ്രവർത്തകൻ റാഫിമുഖദാർ  ജെഡിറ്റി പിടിഎ പ്രസിഡന്റ് നവാസ് മൂഴിക്കൽ എന്നിവർ സംസാരിച്ചു.



ശുചീകരണത്തിന് ശേഷം പരിസര ശുചിത്വത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഫ്ലാഷ് മൊബ് അവതരിപ്പിച്ചാണ് വിദ്യാർഥികൾ പിരിഞ്ഞുപോയത്. 



സകരിയ്യ എളെറ്റിൽ,  വാസിഫ്,  റിയാസ്, അഫീഫ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments