കൊടിയത്തൂർ പഞ്ചായത്ത് സമസ്തയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടന്ന പഞ്ചായത്ത് നബിദിന .
കൊടിയത്തൂർ : :കൊടിയത്തൂർ പഞ്ചായത്ത് സമസ്ത യുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നബിദിന റാലിനടത്തി.ചെറുവാടി പുതിയോത്ത് ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശുഹദാ ക്കളുടെ ഖബർ സിയാറത്തോടെ തുടക്കം കുറിച്ച് ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് അക്കാദമിയിൽ സമാപിച്ച റാലിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ദഫ്, സ്കൗട്ട് എന്നിവ റാലിക്ക് മാറ്റ് കൂട്ടി. എം.പി. അഹ്‌മദ് കുട്ടി ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി. റാലിക്ക് സമാപനം കുറിച്ച് ദാറുൽ ഹസനാത്തിൽ നടന്ന സമ്മേളനം സമസ്ത മാനേജർ കെ. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് അധ്യക്ഷനായി. എ.കെ.അബ്ദു
ൽ ഗഫൂർ ഫൈസി മുഖ്യ പ്രഭാ
ഷണം നടത്തി. വയനാട് ദുരന്ത ഭൂമിയിൽ ജെ.സി.ബി. ഉപയോ
ഗിച്ച് ദിവസങ്ങളോളം സേവനം ചെയ്ത ബാവ കണ്ടാം പറമ്പി
ലിനും സന്നദ്ധ സേവകരായ വിഖായ പ്രവർത്തകർ ഇഖ് ബാൽ വെസ്റ്റ് കൊടിയത്തൂർ, മുബഷിർ പഴം പറമ്പ് എന്നിവർക്ക് എസ്. എം. എഫ്. ജില്ലാ ജന: സെക്രട്ടറി സലാം ഫൈസി മുക്കം ഉപഹാരം നൽകി. മൊയ്‌തീൻ പുത്തലത്ത് അസീസ് ചാത്തപ്പറമ്പ് എന്നിവർ സംസാരിച്ചു.
സി. കെ. ബീരാൻകുട്ടി, വൈത്തല അബൂബക്കർ, എ. കെ.അബ്ബാസ് ,ഒ. എം.അഹ്മദ് കുട്ടി മൗലവി, സാദിഖ് കുറിയേടത്ത്,മുഹമ്മദ് ഫൈസി ചെറുവാടി, ഷബീർ മുസ്‌ലിയാർ കൂട്ടക്കടവത്ത്, സി. കെ. അബ്ദുൽ റസാഖ്, മൂലത്ത് അബ്ദുൽ മജീദ്, കൊന്നാലത്ത് മമ്മദ്, ഷാഫി ചുള്ളിക്കാപറമ്പ്, കെ. വി.നിയാസ്, കൊന്നാലത്ത് ഹുസൈൻ, മോയിൻകുട്ടി കുളങ്ങര, തുടങ്ങിയവർ നേതൃ ത്വം നൽകി.
0 Comments