Ticker

6/recent/ticker-posts

സ്നേഹ സാന്ത്വനം കിറ്റ് നൽകി.




മുക്കം: ഓണം പ്രമാണിച്ച് മുക്കം മുസ്ലിം ഓർഫനേജ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പാവപ്പെട്ട കുട്ടികൾക്ക് സ്നേഹ സാന്ത്വനം ഓണക്കിറ്റ് നൽകി.
സ്കൂളിലെ നിർധനരായ കുട്ടികൾക്ക് കഴിഞ്ഞ എട്ടു വർഷമായി ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ വിശേഷവേളകളിൽ സഹായങ്ങൾ നൽകുന്ന പദ്ധതിയാണ് സ്നേഹ സാന്ത്വനം.വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് ഈ ജീവകാരുണ്യ പ്രവർത്തനം നടത്തിവരുന്നത്.70 കുട്ടികൾക്കാണ് ഇത്തവണ കിറ്റുകൾ നൽകിയത്.
കിറ്റ് വിതരണം എ .പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു
പ്രധാനാധ്യാപകൻ മുഹമ്മദ്‌ സലീം  അധ്യക്ഷനായി
പ്രിൻസിപ്പാൾ മൊയ്‌നുദ്ധീൻ ,
കദീജ കൊളപ്പുറം ,ഹർഷൽ പറമ്പിൽ, പി.സി.മഹജൂബ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments