കൂടരഞ്ഞി : കൂടരഞ്ഞിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കാത്തതിലും മുഴുവൻ സമയ ഒ.പി. നടത്താത്തതിലും പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികൾ കുടുബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പ്രതിഷേധ കുത്തിയിരിപ്പ് സമരം ഏറ്റെടുത്ത് ശക്തമായ പ്രതിഷേധ സമരം നടത്താൻ യുഡിഎഫ് യോഗം തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു .
ഇതിൻ്റെ ഭാഗമായി ഈ മാസം 13-ാം തിയതി രാവിലെ 10.30 ന് കൂടരഞ്ഞി ഗാമ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചതായി യുഡിഎഫ് ഭാരവാഹികൾ അറിയിച്ചു.
മലയോര മേഖലകളിൽ നിന്നു ചി കിത്സക്കായി വാഹനം വിളിച്ച് എത്തുമ്പോയാണ് അറിയുന്നത് ഡോക്ടർ ഇല്ല എന്ന് സാധാരണക്കാരായ ജനങ്ങൾ മാസങ്ങളായി ഈ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും നോക്കുകുത്തിയായി ഇരിക്കുകയാണ് ഗ്രാമപഞ്ചായത്ത് ഭരണസമതിയെന്ന് യുഡിഎഫ് ആരോപിച്ചു.
മണ്ഡലം ചെയർമാൻ ജോണി പ്ലാക്കാട്ട് അദ്ധ്യക്ഷം വഹിച്ചു യോഗത്തിൽ
കൺവീനർ സിബു തോട്ടത്തിൽ മുഹമ്മദ് പതിപ്പറമ്പിൽ എൻ ഐ അബ്ദുൾ ജബ്ബാർ 'സണ്ണി പെരികിലം തറപ്പേൽ' ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജോണിവാളി പ്ലാക്കൽ' മോളി തോമസ് ' ബോബി ഷിബു ' റഷീദ് മൗലവി 'ജോസ് ഞാവ ളളിൽ 'ജോർജ്ജ് തറപ്പേൽ, ജോർജ്ജ് കുട്ടി കക്കാടംപോയിൽ തുടങ്ങിയവർ സംസാരിച്ചു.
0 Comments