Ticker

6/recent/ticker-posts

പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ഉറൂസ്‌ മുബാറകിന്‌ പുതിയോത്ത്‌ ഭക്തി നിർഭരമായ തുടക്കം.



ഓമശ്ശേരി: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ,ഫത് വ കമ്മിറ്റികളിൽ അംഗവുമായിരുന്ന മർഹൂം ശൈഖുനാ പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ ഇരുപത്തിയെട്ടാം ത്രിദിന ഉറൂസ്‌ മുബാറക്കിന്‌ അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദിൽ ഭക്തി നിർഭരമായ തുടക്കം.വെള്ളിയാഴ്ച്ച സുബ്‌ഹി നിസ്കാരാനന്തരം മൗലിദ്‌ പാരായണത്തോടെയാണ്‌ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക്‌ തുടക്കമായത്‌.മുഹമ്മദ്‌ സ്വാലിഹ്‌ ഫൈസി പനങ്ങാങ്ങര നസ്വീഹത്ത്‌ പ്രഭാഷണം നടത്തി.തുടർന്ന് ഖത്തം തുടങ്ങൽ ചടങ്ങും കൂട്ട സിയാറത്തും നടന്നു.പ്രമുഖ പണ്ഡിതന്മാർ നേതൃത്വം നൽകി.പുതിയോത്ത്‌ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ഉറൂസ്‌ മുബാറക്‌ നടക്കുന്നത്‌.

ഇന്ന്(ശനി) രാവിലെ 10 മണിക്ക്‌ പുതിയോത്ത്‌ ജുമാ മസ്ജിദിൽ വെച്ച്‌ പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കും.സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉൽഘാടനം ചെയ്യും.മഗ്‌രിബ്‌ നിസ്കാരാനന്തരം പുതിയോത്ത്‌ മസ്ജിദ്‌ പരിസരത്ത്‌ മജ്‌ലിസുന്നൂർ സംഗമം മുദരിസ്‌ മുഹമ്മദലി ബാഖവി കാപ്പ്‌ ഉൽഘാടനം ചെയ്യും.ഹസ്സൻ സഖാഫി പൂക്കോട്ടൂർ മജ്‌ലിസുന്നൂറിന്‌ നേതൃത്വം നൽകും.നാളെ(ഞായർ) രാവിലെ 9.30 മുതൽ പുതിയോത്ത്‌ മസ്ജിദിൽ അനുസ്മരണ സമ്മേളനം ആരംഭിക്കും.ഖത്തം ദുആ,ദിക്‌ർ മജ്‌ലിസ്‌ തുടങ്ങിയവയുമുണ്ടാവും.മഹല്ല് ഖത്തീബ് പി.സി.ഉബൈദ്‌ ഫൈസി ഉൽഘാടനം ചെയ്യും.മമ്മുട്ടി മുസ്‌ലിയാർ വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നടത്തും.അബൂബക്കർ ഫൈസി മലയമ്മ പ്രസംഗിക്കും.മുഹമ്മദ്‌ ഹൈത്തമി വാവാട്‌ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകും.സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കും.തുടർന്ന് അന്നദാനം നടക്കും.സമാപന ചടങ്ങിൽ മത-രാഷ്ട്രീയ-സാമൂഹ്യ രംഗത്തുള്ള പ്രമുഖരും പങ്കെടുക്കുമെന്ന് മഹല്ല് പ്രസിഡണ്ട്‌ മഠത്തിൽ മുഹമ്മദ്‌ ഹാജി,ജന.സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി എന്നിവർ അറിയിച്ചു.

ഫോട്ടോ:പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ഉറൂസ്‌ മുബാറകിനോടനുബന്ധിച്ച്‌ പുതിയോത്ത്‌ നടന്ന പ്രാർത്ഥനാ സദസ്സ്‌.

Post a Comment

0 Comments