വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ വെച്ച് ഡോക്ടറേറ്റ് നേടിയ പൂർവവിദ്യാർഥി സിസ്റ്റർ'ആനി ദീപയെ സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ ആദരിക്കുന്നു.
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപിസ്കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ഡോ. സിസ്റ്റർ. ആനി ദീപ നിർവഹിച്ചു.
ഡോക്ടറേറ്റ് നേടിയ പൂർവവിദ്യാർഥി സിസ്റ്റർ ആനി ദീപയെ ചടങ്ങിൽ വെച്ച് സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ ആദരിച്ചു.
പി ടി എ പ്രസിഡൻ്റ് അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു.
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പൂർവവിദ്യാർഥി ഡോ. സിസ്റ്റർ ആനി ദീപ എഫ് സി സി നിർവഹിക്കുന്നു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് അധ്യാപകരായ ബിജുമാത്യു, ബിജില സി കെ, അഞ്ജു മാത്യു, സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
പൂക്കളവും ഓണപ്പാട്ടുകളും ഓണക്കളികളും ഓണ സദ്യയും, പായസവും ഓണഘോഷ പരിപാടികളുടെ മികവുകളായി മാറി.
സ്കൂൾ കലാമേളയിലെ വിജയികളായ മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
ഓണാഘോഷ പരിപാടികൾക്ക് അധ്യാപകരായ ജിൽസ് തോമസ്, സുനീഷ് ജോസഫ്, ഷാനിൽ പി എം , ഷബ്ന എം എ , സ്മിത മാത്യു, ശബ്ന ജോസ്, ശരണ്യ ,രക്ഷിതാക്കളായ ശിഹാബുദീൻ അമ്പലത്തിങ്ങൽ, ആൻ്റണി ഫ്രാൻസീസ്, കൃഷ്ണൻകുട്ടി, ശ്രുതിസുബ്രഹ്മണ്യൻ, ജാസ്മിൻ അധ്യാപക വിദ്യാർഥികളായ ഡാനിഷ് ,ഷാദ് അബ്ദുള്ള എന്നിവർ നേതൃത്വം നൽകി.
0 Comments