തിരുവമ്പാടി:
സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്തി ലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗിക ളുടെ കുടുംബങ്ങൾക്കു ഓണകിറ്റ് നൽകി. എൻ എസ് എസ് കൈത്താങ്ങ് പദ്ധതി യുടെ ഭാഗമാ യാണ് ഓണകിറ്റ് വിതരണം നടത്തിയത്.
ലിസ പെയിൻ ആൻഡ് പാലിയേറ്റീവ്നോടൊപ്പം വീട് സന്ദശനത്തിനു പോയപ്പോഴാണ് ഓണക്കിറ്റുകൾ നൽകണമെന്ന ആശയം വോളണ്ടിയേഴ്‌സിനു ലഭിച്ച തു.ഒരു വീട്ടിലേക്കു ആവശ്യയ ഭക്ഷ്യ വസ്തുക്കൾ ഉൾപെടുത്തികൊണ്ടാണ് ഓണക്കിറ്റുകൾ തയ്യാറാക്കിയത്.
എൻഎസ്എസ് ലീഡറായ ഡോൺ ജോബി,അവിനാഷ് ജെറി, പി.ആർ ദിജ്വിഗ്ധ
എസ് നിദ ,സഫാ ഫാത്തിമ എന്നിവർ ഓണക്കിറ്റ് വിതരണത്തി നു നേത്യത്വം നൽകി.
0 Comments