Ticker

6/recent/ticker-posts

കൂടരഞ്ഞി വട്ടോത്ത് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കരിക്കുംപറമ്പിൽ ഷെരീഫ് മരണപ്പെട്ടു.



കൂടരഞ്ഞി : കൂടരഞ്ഞി
മുക്കം റോഡിൽ പട്ടോത്ത് വെച്ച് കാറ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ്
കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ
ചികിത്സയിരിക്കെ കൂടരഞ്ഞി 
കോലോത്തും കടവ് 
കരിക്കുംപറമ്പിൽ ഷെരീഫ് (57)  മരണപ്പെട്ടു.

കൂടരഞ്ഞി മുക്കം റോഡിൽ പട്ടോത്ത് വെച്ച് ഇന്നലെ (14-09-2024-ശനിയാഴ്ച) ഉച്ചയോടെ ആയിരുന്നു സംഭവം. കാറ് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ  ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കൂടരഞ്ഞി അങ്ങാടിയിലെ ഗുഡ്സ് ഡ്രൈവർ ആണ് ഷരീഫ്.

ഭാര്യ : റസീന (തിരുവമ്പാടി ചോലക്കൽ കുടുംബാംഗം)

മകൾ:  ജിസ്‌ന, ജസൽ,സന

മരുമക്കൾ: ജംഷീർ, ആദില ഷെറിൻ

മയ്യിത്ത് നിസ്കാരം - ഇന്ന് (15-09-2024- ഞായറാഴ്ച) രാത്രി 09:00 - മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ

Post a Comment

0 Comments