Ticker

6/recent/ticker-posts

വനം വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും അടിയന്തിരമായി ഇടപെടണം: കർഷകസംഘം.




തിരുവമ്പാടി :
പൊന്നാങ്കയം മേഖലയിൽ നിരന്തരമായുണ്ടാകുന്ന കാട്ടാനശല്യത്തിനു പരിഹാരമുണ്ടാക്കുന്നമെന്ന് കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.


കാട്ടാനകളും കാട്ടുമൃഗങ്ങളും കൃഷിഭൂമിയിലിറങ്ങി, കൃഷി നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും അടിയന്തിരമായി പരിഹാരം ഉണ്ടാക്കണം.

അതിനായി വനംവകുപ്പും
ഗ്രാമ-ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകൾ ചേർന്ന്
പദ്ധതി നടപ്പാക്കണം.

വനാതിർത്തിയിൽ കിടങ്ങുകൾ,
സോളാർ വേലി,
തൂക്കുവേലി,
ജൈവവേലി ഇവയിൽ അനുയോജ്യമായത്
സ്ഥാപിക്കണം.

അവയുടെ പരിപാലനത്തിന് പ്രാദേശിക കമ്മറ്റികളും ഉണ്ടാക്കണം -

കർഷക സംഘം ആവശ്യപ്പെട്ടു.

കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട്  സി എൻ പുരുഷോത്തമൻ - എന്നിവർ  ഇതുസംബന്ധിച്ച മെമ്മോറാണ്ഡം വകുപ്പ് മന്ത്രിക്കും മറ്റു ബന്ധപ്പെട്ടവർക്കും നൽകി.

Post a Comment

0 Comments