പരപ്പൻപൊയിൽ - ഗവൺമെൻറ് മാപ്പിള ഹൈസ്കൂൾ നൂറാം വാർഷിക സമാപനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 13 ന് പരപ്പൻ പൊയിലിൽ വെച്ച് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കാൻ സ്വാഗതസംഘം ചെയർമാൻ ജെ ടി അബ്ദുറഹ്മാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
1980 വരെ സ്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്നതാണ്.
യോഗത്തിൽ കൺവീനർ എം ജഗന്തി നി ടീച്ചർ, പി ടി എ പ്രസിഡണ്ട് എം ടി അയ്യൂബ് ഖാൻ,
എസ് എം സി ചെയർമാൻ സൈദ് ഉമർ,എം പി ടി എ ചെയർ പേഴ്സൺ റംല ഗഫൂർ പൂർവ വിദ്യാർത്ഥി സമിതി ചെയർമാൻ അശോകൻ വാവാട് കൺവീനർ അനീഷ് താമരശ്ശേരി എം പി ഹുസൈൻ,എ പി ഹംസ മാസ്റ്റർ,പ്രോഗ്രാം കൺവീനർ ബീന കെ ബി, പി സി അസ്ലം,
എ സി ഗഫൂർ
സീനിയർ അസിസ്റ്റൻ്റ്
നിഷിദ പി കെ ,സ്റ്റാഫ് സെക്രട്ടറി നൂറുദ്ദീൻ കാന്തപുരം തുടങ്ങിയവർ സംബന്ധിച്ചു
ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുക്കുന്നവർ കൺവീനർ പി സി അസ്ലം 9544200213 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
0 Comments