Ticker

6/recent/ticker-posts

ഓണാഘോഷം അടിപൊളി യാക്കി ബഹുസ്വരം.



കാരശ്ശേരി: വൈവിധ്യങ്ങളായ പരിപാടികളും ഓണസദ്യയുമായി ഒരു ദിവസം നീണ്ടുനിന്ന കെങ്കേ
മമായ ഓണാഘോഷമാണ് ബഹു
സ്വരം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചത്.


ബുധനാഴ്ച രാവി
ലെ തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത യുവതീ യുവാക്കളും വയോജനങ്ങളുമെല്ലാം കുട്ടി
കളെപ്പോലെ കളിയും ചിരിയും പാട്ടുമൊക്കെയായി  സന്ധ്യ വരെ 
ആഘോഷത്തിൽ മുഴുകി. 

പൂക്കളവും ഓണക്കളികളും പാട്ടും ചർച്ചയും സമ്മേളനവും സദ്യയും ഒക്കെയായി പങ്കെടു
ത്തവർക്കെല്ലാം വയറും മനസ്സും നിറയുന്ന വിഭവസമൃദ്ധമായ പരിപാടികളായിരുന്നു. നാടൻ പ്രേമം രചനക്കായി വിഖ്യാത സഞ്ചാര സാഹിത്യകാരൻ എസ് .കെ .പൊറ്റക്കാട് ഏറെ നാൾ ചിലവഴിച്ച് മുക്കത്ത് അദ്ദേഹ
ത്തിൻറെ സ്മരണ നിലനിൽ
ക്കുന്ന  മുക്കം കടവിലെ എസ്.
കെ.സ്മൃതികേന്ദ്രത്തിലായിരുന്നു ആഘോഷങ്ങൾ അരങ്ങേറിയത്. ബലൂൺ പൊട്ടിക്കൽ,സുന്ദരിക്ക് പൊട്ടുകടൽ,കസേര കളി ,കത്തി
ച്ച മെഴുകുതിരിയുമായുള്ള ഓട്ട മത്സരം ,ഇഷ്ടിക തൂക്കി ശക്തി പരീക്ഷണം തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു.

ഓണപ്പാട്ടുകൾക്ക് ഗായകരായ മുക്കം വിജയൻ, മുക്കം സലീം, സുരേഷ് എടലംപാട്ട് എന്നിവർ നേതൃത്വം നൽകി.വിജയികൾ
ക്ക് സമ്മാനങ്ങളും നൽകി.
സാംസ്കാരിക സമ്മേളനം
വിജീഷ് പരവരി പരിപാടി ഉദ്ഘാടനം ചെയ്തു. ബഹുസ്വരം ചെയർമാൻ സലാം കാരംമൂല അദ്ധ്യക്ഷനായി. ഉമശ്രീ കിഴക്കു
മ്പാട്, മുക്കം വിജയൻ, എ.എം. ജമീല ,മുക്കം സലിം, എ.പി. മുരളീധരൻ, എം.ടി.അഷറഫ് തുടങ്ങിയവർ അവരുടെ ഓണ ഓർമ്മകൾപങ്കുവച്ചു. 

പ്രോഗ്രാം കമ്മറ്റി ചെയർമാൻ     എം.കെ.ബാബു,  കൺവീനർ വീരാൻകുട്ടി ,എൻ.എം .ഹാഷിർ , ധ്രുവൻ, അഹമ്മദ്, ജാസ്മിൻ, ഗീതാമണി, റഹീല, ശ്രീധരൻ കുട്ടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

Post a Comment

0 Comments