Ticker

6/recent/ticker-posts

അഹമ്മദ്‌ കുട്ടിയുടെ വിയോഗം: നഷ്ടമായത്‌ മുസ്‌ലിം ലീഗിന്റെ നിസ്വാർത്ഥ സേവകനെ.



ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡ്‌ മുസ്‌ലിം ലീഗ്‌ സെക്രട്ടറിയും വാർഡ്‌ വികസന സമിതി അംഗവുമായിരുന്ന പുറായിൽ പി.അഹമ്മദ്‌ കുട്ടിയുടെ ആകസ്മിക വിയോഗത്തിലൂടെ നഷ്ടമായത്‌ മാതൃകാ പൊതു പ്രവർത്തകനേയാണ്‌.മുസ്‌ലിം ലീഗ്‌ പാർട്ടിയുടെ നിസ്വാർത്ഥ സേവകനും പ്രാദേശിക വക്താവുമായിരുന്ന അഹമ്മദ്‌ കുട്ടി ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ്‌ മരണപ്പെട്ടത്‌.വാർഡിലേയും പരിസരങ്ങളിലേയും ഓരോരുത്തരേയും നേരിട്ടറിയുന്ന അദ്ദേഹത്തിന്റെ ഓർമ്മ ശക്തി അത്ഭുതകരമായിരുന്നു.ത്രിതല പഞ്ചായത്ത്‌-നിയമസഭ-പാർലമന്റ്‌ തിരഞ്ഞെടുപ്പുകളിൽ ദീർഘ കാലമായി യു.ഡി.എഫിന്റെ പോളിംഗ്‌ ഏജന്റായിരുന്നു അദ്ദേഹം.


അഹമ്മദ്‌ കുട്ടിയുടെ വിയോഗത്തിൽ അമ്പലക്കണ്ടി ലീഗ്‌ ഹൗസിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.വാർഡ്‌ മുസ്‌ലിം ലീഗ്‌ ജന.സെക്രട്ടറി പി.അബ്ദുൽ മജീദ്‌ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മുസ്‌ലിം ലീഗ്‌ ജില്ലാ പ്രസിഡണ്ട്‌ എം.എ.റസാഖ്‌ മാസ്റ്റർ,വിവിധ സംഘടനാ പ്രതിനിധികളായ യു.കെ.ഹുസൈൻ,പി.വി.സ്വാദിഖ്‌,അഡ്വ:എ.ടി.സി.മുസഫർ സൽമാൻ,കെ.പി.ഹംസ,ടി.ശ്രീനിവാസൻ,റിയാദ്‌ കെ.എം.സി.സി.ജില്ലാ പ്രസിഡണ്ട്‌ സുഹൈൽ അമ്പലക്കണ്ടി,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ പി.അബ്ദുൽ നാസർ,കെ.എം.കോമളവല്ലി,മുൻ വാർഡ്‌ മെമ്പർ ഫാത്വിമ വടിക്കിനിക്കണ്ടി,പി.സുൽഫീക്കർ മാസ്റ്റർ,ശശി പന്തീരടിയിൽ,പി.ശിവദാസൻ,കെ.പി.അബ്ദുൽ അസീസ്‌ സ്വലാഹി,എം.പി.അബ്ദുൽ ഖാദർ മാസ്റ്റർ,കെ.ടി.എ.ഖാദർ,വി.സി.അബൂബക്കർ ഹാജി,ഹംസ പാറങ്ങോട്ടിൽ,പി.പി.നൗഫൽ,യു.കെ.ശാഹിദ്‌,കെ.ടി.ഇബ്രാഹീം ഹാജി എന്നിവർ സംസാരിച്ചു.വാർഡ്‌ മുസ്‌ലിം ലീഗ്‌ സെക്രട്ടറി ഡോ:കെ.സൈനുദ്ദീൻ നന്ദി പറഞ്ഞു.


മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പർ വി.എം.ഉമർ മാസ്റ്റർ,മുസ്‌ലിം ലീഗ്‌ മണ്ഡലം-പഞ്ചായത്ത്‌ നേതാക്കൾ,ജനപ്രതിനിധികൾ തുടങ്ങിയവർ ജനാസ സന്ദർശിച്ചു.അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദ്‌ ഖബർ സ്ഥാനിൽ ജനാസ മറവ്‌ ചെയ്തു.

ഫോട്ടോ:പുറായിൽ അഹമ്മദ്‌ കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ അമ്പലക്കണ്ടി ലീഗ്‌ ഹൗസിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ മുസ്‌ലിം ലീഗ്‌ ജില്ലാ പ്രസിഡണ്ട്‌ എം.എ.റസാഖ്‌ മാസ്റ്റർ പ്രസംഗിക്കുന്നു.

Post a Comment

0 Comments