Ticker

6/recent/ticker-posts

സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു.



കോടഞ്ചേരി : സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍  കണ്ണോത്ത്  സര്‍വകക്ഷി നേതൃത്വത്തിൽ അനുശോചന യോഗം  ചേര്‍ന്നു.

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം  ഷെജിന്‍.എം.എസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.മുസ്‌ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.എം.ബഷീര്‍,
എന്‍.സി.പി ജില്ല വൈസ് പ്രസിഡന്റ് പി.പി.ജോയി,കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടി,കെ.എ.ജോണ്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി കെ.എം.ജോസഫ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments