Ticker

6/recent/ticker-posts

കൂടരഞ്ഞിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്.




 
കൂടരഞ്ഞി : രാവിലെ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ഗുരുതരമായ പരിക്ക്.

 കൂടരഞ്ഞി കോലോത്തും കടവിൽ താമസിക്കുന്ന നെടുങ്ങോട് ഷാഫി (54) ക്കാണ് പരിക്കേറ്റത്.

 കൂടരഞ്ഞി ടൗണിലെ ചായക്കട തുറക്കുന്നതിനായി
 രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ടതായിരുന്നു 
കൂടരഞ്ഞിക്ക് പരിസരത്ത് വെച്ച് പന്നികൂട്ടം ആക്രമിച്ചത്.

ഷാഫിയുടെ
വാഹനം കുത്തി മറിച്ചിട്ടതിനാൽ  ഷാഫി  റോഡിൽ വീഴുകയും തോളെല്ലിന് പരിക്ക് പറ്റി മുക്കം  കെ എം സി ടി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ആയിരുന്നു.

Post a Comment

0 Comments