ഓമശ്ശേരി: പ്രശസ്ത ഇസ്‌ലാമിക കർമ്മ ശാസ്ത്ര പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ,ഫത് വ കമ്മിറ്റികളിൽ അംഗവും ഇരുപതിൽ പരം മഹല്ലുകളുടെ ഖാദിയുമായിരുന്ന മർഹൂം ശൈഖുനാ പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ ഇരുപത്തിയെട്ടാം ത്രിദിന ഉറൂസ് മുബാറക്കിന് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദിൽ നൂറുകണക്കിന് വിശ്വാസികൾ സംഗമിച്ച പ്രാർത്ഥനാ സദസ്സോടെ ഉജ്ജ്വല പരിസമാപ്തി.
പുതിയോത്ത് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികളോടെ മൂന്നു ദിവസം നീണ്ടു നിന്ന ഉറൂസ് മുബാറക് സംഘടിപ്പിച്ചത്.സമാപനത്തോടനുബന്ധിച്ച് ആയിരങ്ങൾക്ക് അന്നദാനവും നടത്തി.
സമാപന സെഷനിൽ നടന്ന അനുസ്മരണ സമ്മേളനം ഖത്തീബ് പി.സി.ഉബൈദ് ഫൈസി ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് മഠത്തിൽ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.സുന്നി മഹല്ല് ഫെഡറേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് മമ്മുട്ടി മുസ്‌ലിയാർ വെള്ളമുണ്ട അനുസ്മരണ പ്രസംഗം നടത്തി.സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അബൂബക്കർ ഫൈസി മലയമ്മ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.വാവാട് മുഹമ്മദ് ഹൈത്തമി ദിക്‌ർ-ദുആ മജ്‌ലിസിന് നേതൃത്വം നൽകി.മഹല്ല് ജന.സെക്രട്ടറി കെ.മുഹമ്മദ് ബാഖവി സ്വാഗതം പറഞ്ഞു.മുദരിസ് മുഹമ്മദലി ബാഖവി കാപ്പ്,പി.വി.മൂസ മുസ്‌ലിയാർ,ആർ.കെ.അബ്ദുല്ല ഹാജി,കെ.ഹുസൈൻ ബാഖവി എന്നിവർ സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബു മൗലവി അമ്പലക്കണ്ടി,ജന.കൺവീനർ യൂനുസ് അമ്പലക്കണ്ടി,ഫുഡ് കമ്മിറ്റി ഭാരവാഹികളായ കെ.ടി.എ.ഖാദർ,വി.സി.അബൂബക്കർ ഹാജി,ശംസുദ്ദീൻ നെച്ചൂളി തുടങ്ങിയവർ നേതൃത്വം നൽകി.
ഉറൂസിനോടനുബന്ധിച്ച് നടന്ന മത പ്രഭാഷണ സദസ്സ് മുൻ എം.എൽ.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്തു.പ്രമുഖ പ്രഭാഷകൻ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രഭാഷണം നടത്തി.പൂർവ്വ വിദ്യാർത്ഥി സംഗമം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉൽഘാടനം ചെയ്തു.ഖത്തം തുടങ്ങൽ ചടങ്ങിന് മുഹമ്മദ് സ്വാലിഹ് ഫൈസി പനങ്ങാങ്ങര നേതൃത്വം നൽകി.മജ്‌ലിസുന്നൂർ വാർഷിക സംഗമം പുതിയോത്ത് മുദരിസ് മുഹമ്മദലി ബാഖവി കാപ്പ് ഉൽഘാടനം ചെയ്തു.ഹസ്സൻ സഖാഫി പൂക്കോട്ടൂർ മജ്‌ലിസുന്നൂറിന് നേതൃത്വം നൽകി.
ഫോട്ടോ:പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ഉറൂസ് മുബാറകിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ മലയമ്മ അബൂബക്കർ ഫൈസി പ്രഭാഷണം നടത്തുന്നു.
0 Comments