Ticker

6/recent/ticker-posts

അമ്പലക്കണ്ടിയിൽ 'ആത്മ'യുടെ മെഹ്ഫിലെ മീലാദ്‌ ശ്രദ്ദേയമായി.



ഓമശ്ശേരി: അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസയിലെ പൂർവ്വ വിദ്യാർത്ഥി സംഘടന 'ആത്മ'ഒരുക്കിയ നബിദിനാഘോഷ പരിപാടികൾ(മെഹ്ഫിലെ മീലാദ്‌-24) ശ്രദ്ദേയമായി.അകാലത്തിൽ വിടപറഞ്ഞ പൂർവ്വവിദ്യാർത്ഥികളായ ഇഹ്ജാസ്‌ നെരോത്ത്‌,ശാഫി വടക്കേപറമ്പിൽ,ഹഫീസ്‌ നായരുകണ്ടി എന്നിവരുടെ നാമധേയത്തിൽ സജ്ജീകരിച്ച വേദിയിൽ വിവിധ തലമുറകളിൽ പെട്ട പൂർവ്വ വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ കലാ പരിപാടികൾ അരങ്ങേറി.പ്രശസ്ത ഖുർആൻ പണ്ഡിതൻ ഹാഫിള്‌ യു.പി.അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ നടന്ന മുഹബ്ബത്തെ റസൂൽ ഇശ്ഖ്‌ മജ്‌ലിസ്‌ 'പാടലും പറയലും' നിറഞ്ഞ സദസ്സിന്‌ നവ്യാനുഭൂതിയായി.പ്രമുഖ ഗായകൻ ശിഹാദ്‌ തടത്തിമ്മലിന്റെ നേതൃത്വത്തിൽ ഗാന വിരുന്നും നടന്നു.

പുതിയോത്ത്‌ ഖത്തീബ്‌ ഉസ്താദ്‌ പി.സി.ഉബൈദ്‌ ഫൈസി ഉൽഘാടനം ചെയ്തു.യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എയും മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറിയുമായ യു.സി.രാമൻ മുഖ്യാതിഥിയായി.ദീർഘ കാലം മദ്‌റസയിൽ പ്രധാനാധ്യാപകനായിരുന്ന എം.ടി.ഇബ്രാഹീം മുസ്‌ലിയാർ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.റിയാദ്‌ കെ.എം.സി.സി.ജില്ലാ പ്രസിഡണ്ട്‌ കെ.കെ.എം.സുഹൈൽ സ്വാഗതം പറഞ്ഞു.സി.വി.സ്വാദിഖ്‌ യമാനി ഖിറാഅത്ത്‌ അവതരിപ്പിച്ചു.

അമ്പലക്കണ്ടി പള്ളി-മദ്‌ റസ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി,'സമസ്ത'തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട്‌ കെ.ഹുസൈൻ ബാഖവി,പി.വി.മൂസ മുസ്‌ലിയാർ,മദ്‌റസ പ്രധാനാധ്യാപകൻ അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി,പുതിയോത്ത്‌ മഹല്ല് ജന.സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി,അമ്പലക്കണ്ടി പള്ളി-മദ്‌റസ ഭാരവാഹികളായ വി.സി.അബൂബക്കർ ഹാജി,നെരോത്ത്‌ മുഹമ്മദ്‌ ഹാജി,വി.പി.യൂസുഫ്‌ ബാഖവി,മീലാദ്‌ ശരീഫ്‌ സംഘാടക സമിതി ചെയർമാൻ ശംസുദ്ദീൻ നെച്ചൂളി,ജന.കൺവീനർ അദ്‌റു കുഴിമ്പാട്ടിൽ,കെ.കെ.ഇബ്രാഹീം കുട്ടി മുസ്‌ലിയാർ,ടി.പി.ജുബൈർ ഹുദവി,യു.കെ.ശാഹിദ്‌,ഡോ:യു.അബ്ദുൽ ഹസീബ്‌,പ്രൊഫ:കെ.നജ്‌മുദ്ദീൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ:അമ്പലക്കണ്ടിയിൽ മെഹ്ഫിലെ മീലാദ്‌ പുതിയോത്ത്‌ ഖത്തീബ്‌ പി.സി.ഉബൈദ്‌ ഫൈസി ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments